ആരോഗ്യത്തിനും സൗന്ദര്യത്തിനും നിരവധി ഗുണങ്ങൾ നൽകുന്ന പ്രകൃതിദത്ത മധുരപദാർത്ഥമാണ് തേൻ. തേനിൽ പ്രകൃതിദത്ത എൻസൈമുകൾ അടങ്ങിയതിനാൽ ദഹനം മെച്ചപ്പെടുത്തുന്നു. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ് തേന്‍. ഗുണമേന്മയുള്ള തേന്‍ തിരരഞ്ഞെടുത്ത് ഉപയോഗിച്ചാല്‍ മികച്ച ഫലം ഉറപ്പാണ്. അല്‍പ്പം ബ്യൂട്ടി ടിപ്‌സ് നോക്കാം
- കണ്ണിനടിയിലെ കറുപ്പുനിറം മാറാന്‍ തേനും തൈരും ചേര്‍ത്ത് പുരട്ടി 10 മിനിറ്റിനുശേഷം കഴുകിക്കളയുക.
- മുഖത്തിന്റെ തിളക്കം വര്‍ധിപ്പിക്കാന്‍ ഓട്‌സും തേനും ചേര്‍ത്ത് പുരട്ടിയാല്‍ മതി.
- ഒരു സ്പൂണ്‍ തേനില്‍ പാല്‍പ്പൊടി, ചെറുനാരങ്ങ, ബദാം ഓയില്‍ എന്നിവ യോജിപ്പിച്ച് 10 മിനിറ്റ് മുഖത്ത് പുരട്ടുന്നത് മുഖം തിളക്കമുള്ളതാക്കും.
- ഒരു സ്പൂണ്‍ തേനില്‍ ഒരല്ലി ഓറഞ്ചിന്റെ നീര്‍ ചേര്‍ത്ത് പുരട്ടിയാല്‍ മുഖത്തെ കറുത്ത പാടുകള്‍ മാറിക്കിട്ടും.
- ചെറുതേന്‍ ചുണ്ടുകളില്‍ പുരട്ടിയാല്‍ ചുണ്ടുകള്‍ മിനുസമുള്ളതാകും.
- ആപ്പിള്‍ തൊലി ചേര്‍ത്ത് അരച്ചതില്‍ പാകത്തിന് തേന്‍ ചേര്‍ത്ത് പുരട്ടിയാല്‍ മുഖത്തിന് നിറം വര്‍ധിക്കുകയും തിളക്കമുള്ളതാകുകയും ചെയ്യും.
- തേനും ബട്ടര്‍ ഫ്രൂട്ടും ചേര്‍ത്ത് പുരട്ടുന്നത് നിറം വര്‍ധിക്കാന്‍ നല്ലതാണ്.
- രക്തചന്ദനപ്പൊടിയില്‍ തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് നിറം വര്‍ധിപ്പിക്കും.
- തേനിനൊപ്പം ഒരു മുട്ടയുടെ വെള്ളയും ഗ്ലിസറിനും അല്പം മൈദപ്പൊടിയും ചേര്‍ത്ത് നല്ലൊരു ഫേസ് പാക്ക് ഉണ്ടാക്കാം. മുഖത്തുപുരട്ടി 20 മിനിറ്റിനു ശേഷം ഈ പാക്ക് കഴുകിക്കളയാം. നല്ല നിറവും മൃദുത്വവും നല്‍കുന്നതാണ് ഈ പാക്ക്.
- തേനും ഒലിവ് ഓയിലും ചേര്‍ത്തും തലയില്‍ പുരട്ടാം. ഇത് അര മണിക്കൂറിനു ശേഷം കഴുകിക്കളയണം. അതിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുകയും വേണം. ഇതും മുടിക്ക് കൂടുതല്‍ കരുത്തും അഴകും നല്‍കും.