ചേരുവകൾ
പുഴുങ്ങിയ ഉരുളക്കിഴങ്ങു -1 എണ്ണം
സവാള -പകുതി (കനം കുറച്ചു നീളത്തിൽ അരിഞ്ഞത് )
തൈര് -1 കപ്പ്
മുളക് പൊടി -2 ടീസ്പൂൺ
ഉപ്പ് പാകത്തിന്
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
മല്ലിയില അരിഞ്ഞത് -1 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ -2 ടീസ്പൂൺ
കസൂരി മേത്തി -1 ടീസ്പൂൺ (ഉലുവയില ഉണങ്ങിയത്)
തയ്യാറാക്കുന്ന വിധം
1. തൈരിലേക്ക് പാകത്തിന് ഉപ്പും മുളക് പൊടിയും ചേർത്തു മിക്സ് ചെയ്യുക.
2. ഇതിലേക്ക് പുഴുങ്ങി തൊലി കളഞ്ഞു ചെറുതായി അരിഞ്ഞ കിഴങ്ങും സവാളയും മല്ലിയിലയും ചേർത്തു ഇളക്കുക.
3. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കസൂരി മേത്തി ചേർത്തു മൂത്തു വന്നിട്ട് തീ ഓഫ് ചെയ്ത് ആ ചൂടുള്ള എണ്ണയിലേക്ക് മഞ്ഞൾ പൊടിയും മുളക് പൊടിയും ചേർത്തു മിക്സ് ചെയ്ത് നേരെത്തെ റെഡിയാക്കിയ തൈരിന്റെ കൂട്ടിലേക്ക് ചേർത്തു ഇളക്കുക.
ചോറിൽ കുഴച്ചു കഴിച്ചു നോക്കൂ..പൊളിയാ