സുരക്ഷയുടെ കാര്യത്തിൽ എന്നും സംശയ മുനയിലായിരുന്നു മാരുതി ബലേനോ.എന്നാല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരുക്കിയിട്ടുള്ള ഭാരത് എന്‍ക്യാപ് ടെസ്റ്റിൽ 4 സ്റ്റാറാണ് ബലേനോ നേടിയിരിക്കുന്നത്.
കുട്ടികളുടെ സുരക്ഷയില്‍ ത്രീ സ്റ്റാര്‍ റേറ്റിങ്ങും മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫോര്‍സ്റ്റാര്‍ റേറ്റിങ്ങുമാണ് ഈ വാഹനത്തിന് ക്രാഷ് ടെസ്റ്റില്‍ ലഭിച്ചിരിക്കുന്നത്. ടെസ്റ്റ് റിസള്‍ട്ട് അനുസരിച്ച് മുതിര്‍ന്നവര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ ബലേനൊയ്ക്ക് 32-ല്‍ 26.52 മാര്‍ക്കും. മുന്നില്‍നിന്നുള്ള ആഘാതത്തിന്റെ സുരക്ഷയില്‍ 16 ല്‍ 11.54 മാര്‍ക്കും വശങ്ങളില്‍ നിന്നുള്ള ആഘാതം വിലയിരുത്തുന്നതില്‍ 16 ല്‍ 11.54 മാര്‍ക്കുമാണ് ബലേനൊയ്ക്ക് ലഭിച്ചിരിക്കുന്നത്. മുന്നില്‍ നിന്നുള്ള ആഘാതത്തില്‍ യാത്രക്കാരുടെ തലയ്ക്കും കഴുത്തിനും മികച്ച സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും ക്രാഷ് ടെസ്റ്റ് ഫലം വെളിപ്പെടുത്തുന്നു.
















