നമ്മുടെ ശരീര ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളിൽ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയ്ക്കും വലിയ പ്രാധാന്യമുണ്ട്. പലതരത്തിലുള്ള എണ്ണകൾ വിപണിയിൽ ലഭ്യമായതിനാൽ ഏത് വാങ്ങി ഉപയോഗിക്കണമെന്ന കാര്യത്തിൽ പലർക്കും ആശങ്കയുണ്ട്.
മറ്റെല്ലാ എണ്ണകളെയും അപേക്ഷിച്ച് വെളിച്ചെണ്ണയാണ് ഏറ്റവും നല്ലതെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഹൃദയത്തെ സംരക്ഷിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡുകളാൽ സമ്പന്നമായതിനാൽ വെളിച്ചെണ്ണ ഹൃദ്രോഗങ്ങൾ ചെറുക്കാൻ നല്ലതാണ്. അതു കഴിഞ്ഞാൽ ഒലിവ് ഓയിലാണ് പാചകത്തിന് ഏറ്റവും നല്ലത്. ഇതിന്റെ സി കാർബണിന്റെ ബോണ്ടിന്റെ പ്രത്യേകതയാണ്. ഇത് തിളപ്പിക്കുമ്പോൾ ബോണ്ടിന്റെ സ്ട്രെങ്ത് കാരണം പൊട്ടിപ്പോകുന്നില്ല.
വെളിച്ചെണ്ണയ്ക്ക് ആന്റിബാക്ടീരിയൽ ഗുണങ്ങളുണ്ട്. പൂരിത ഫാറ്റി ആസിഡും നിറയെ വൈറ്റമിൻ ഇയും കെയും ഇവയിലുണ്ട്. വെളിച്ചെണ്ണ എത്ര ചൂടാക്കിയാലും ദോഷമില്ലെന്നത് മറ്റൊരു സവിശേഷതയാണ്. ഒലിവ് ഓയിലിൽ ധാരാളം പോളിഫിനോളുകൾ ഉണ്ട്. ഇവ ശക്തിയേറിയ ആന്റിഓക്സിഡന്റുകളായതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
മൊത്തത്തിലുള്ള ആരോഗ്യത്തിന് എപ്പോഴും എണ്ണയുടെ ഉപഭോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. ഭക്ഷണം പാചകം ചെയ്യുമ്പോൾ ക്രമേണ എണ്ണയുടെ അളവ് കുറച്ച് കൊണ്ടു വരികയും എണ്ണയ്ക്ക് പകരം മറ്റ് ആരോഗ്യകരമായ മാർഗങ്ങൾ കണ്ടെത്തുകയും ചെയ്യുക. ഇതുവഴി ആരോഗ്യകരമായ ജീവിതം നയിക്കാനാകും.