സിനിമ നടൻ ഭരത് ബാലൻ കെ നായരുടെ ഭാര്യ രാമൻകണ്ടത്ത് ശാരദ അമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. ഷൊർണൂർ വാടാനാംകുറുശ്ശിയാണ് സ്വദേശം. വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കേബിൾ ടിവി ഓപ്പറേറ്റർ ആർ ബി അനിൽകുമാർ, പരേതനായ നടൻ മേഘനാഥൻ എന്നിവർ മക്കളാണ്.