പത്തനംതിട്ട: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞില്ല. ഡിഎൻഎ ഫലം കാത്ത് സഹോദരൻ രതീഷ് അഹമ്മദാബാദിൽ തുടരുകയാണ്. ഞ്ജിതയുടെ ഡിഎന്‍എ പരിശോധന ഫലം ഉടന്‍ പുറത്തു വന്നേക്കും. ഇതുവരെ 135 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 101 മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് കൈമാറി. വിമാന അപകടം ഉണ്ടായ സ്ഥലത്ത് ഇന്നും പരിശോധകൾ തുടരും.