ഏറ്റവും വലിയ സ്മാർട്ട്ഫോൺ ലോഞ്ചിനായി ഒരുങ്ങി നത്തിങ്. നത്തിങ് ഫോൺ 3 എന്ന പേരിൽ പുറത്തിറ.ങ്ങുന്ന ഫോൺ ജൂലൈ ഒന്നിന് വിപണിയിൽ അവതരിപ്പിക്കും. 90,000 രൂപയിൽ കൂടുതൽ രൂപയാണ് ഫോണിന് വില പ്രീമിയം മെറ്റീരിയലുകൾ ഫോണിൽ ഉണ്ടായിരിക്കുമെന്നും ആദ്യത്തെ യഥാർത്ഥ ഫ്‌ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആയിരിക്കും ഇതെന്നുമാണ് റിപ്പോർട്ടുകൾ.
120Hz റിഫ്രഷ് റേറ്റും 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ഉള്ള 6.77 ഇഞ്ച് AMOLED LTPO ഡിസ്പ്ലേയാണ് ഫോൺ 3ൽ പ്രതീക്ഷിക്കുന്നത്. ഈ സ്മാർട്ട്ഫോണിന് സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. 12GB വരെ റാമും 512GB സ്റ്റോറേജുമായാണ് ഫോൺ വരിക. 50W ഫാസ്റ്റ് ചാർജിങ്ങിനും 20W വയർലെസ് ചാർജിങ്ങിനുമുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇതിൽ ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ.
ഫോട്ടോഗ്രാഫിക്ക്, നത്തിങ് ഫോൺ 3ൽ 50MP ട്രിപ്പിൾ റിയർ കാമറ സജ്ജീകരണവും സെൽഫികൾക്കായി 32MP സെൽഫി കാമറയും ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. വലിയ പ്രൈമറി സെൻസറും പെരിസ്‌കോപ്പ്-സ്റ്റൈൽ ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്നതാണ് കാമറ സെഗ്മെന്റ്. ഈ ഫീച്ചറുകൾ വരുമെന്ന് പറയുന്നത് ശരിയാണെങ്കിൽ, മൊബൈൽ ഫോട്ടോഗ്രാഫിയിൽ മറ്റു കമ്പനികളുടെ ഫോണുകളുമായി വലിയ തോതിലുള്ള മത്സരത്തിനാണ് നത്തിങ് ഫോൺ 3 കളമൊരുക്കാൻ പോകുന്നത്.
content highlight: Nothing phone 3