പച്ചമാങ്ങാ ഉണ്ടോ? എങ്കിൽ അങ്കമാലി സ്റ്റൈലിൽ ഒരു മീൻ മാങ്ങാ കറി വെക്കാം.. അങ്കമാലി സ്പെഷൽ മാങ്ങാക്കറി. ഇതിന് അസാധ്യ രുചിയാണ്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പച്ച മാങ്ങാ – 1 എണ്ണം
- സവാള – 2 എണ്ണം
- പച്ചമുളക് – 3 എണ്ണം
- ഇഞ്ചി – 2 സ്പൂൺ
- മുളക് പൊടി – 1 സ്പൂൺ
- മഞ്ഞൾ പൊടി – 1 സ്പൂൺ
- മല്ലി പൊടി -2 സ്പൂൺ
- ഉപ്പ് – 1 സ്പൂൺ
- കുരുമുളക് പൊടി 1 സ്പൂൺ
- മാങ്ങ – 1 കപ്പ്
- കറിവേപ്പില – 2 തണ്ട്
- തേങ്ങാ പാൽ – 4 ഗ്ലാസ്
- മീൻ – 1 കിലോ
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയിലേക്ക് ആവശ്യത്തിന് സവാളല നീളത്തിൽ അരിഞ്ഞതും ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും ചതച്ചത് കൂടി ചേർത്ത് നന്നായിട്ട് കൈകൊണ്ട് തിരുമ്മി എടുക്കുക. ശേഷം അതിലേക്ക് മഞ്ഞൾപ്പൊടി, മുളകു പൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി, ഉപ്പും ചേർത്ത് നന്നായിട്ട് നല്ലപോലെ വീണ്ടും വഴറ്റി യോജിപ്പിച്ച് എടുക്കുക. അതിലേക്ക് മീനും ചേർത്ത് കൊടുത്ത് തേങ്ങാപ്പാൽ ചേർത്ത് വേവിച്ചെടുക്കുക. ആവശ്യത്തിന് കറിവേപ്പിലയും കൂടി ഒഴിച്ചു കൊടുത്തു നന്നായിട്ട് തിളപ്പിച്ച് കുറുക്കിയെടുക്കുക. ഒപ്പം തന്നെ മാങ്ങയും ചേർത്ത് വേവിക്കുക. ആവശ്യത്തിനനുസരിച്ച് തേങ്ങാപ്പാൽ ഒഴിച്ച് കൊടുത്തു കൊണ്ടിരിക്കണം.