അമേരിക്കയിലെ ഡെനാലി പർവതത്തിൽ മലയാളി പർവതാരോഹകൻ കുടുങ്ങി. ഷെയ്ക്ക് ഹസൻ ഖാൻ ആണ് കുടുങ്ങിയത്.
ഓപ്പറേഷന് സിന്ദൂറിന് സൈന്യത്തെ അഭിനന്ദിക്കാൻ പതാക നാട്ടാനുള്ള ശ്രമത്തിനിടെയാണ് ഷെയ്ക്ക് ഹസൻ കുടുങ്ങിയത്. 17000 അടി മുകളിൽ വച്ച് കൊടുങ്കാറ്റിൽ പെടുകയായിരുന്നു.
പർവതത്തിന് 17000 അടി മുകളിലുള്ള ബേസ് കമ്പിലാണ് ഹസൻ ഇപ്പോൾ ഉള്ളത്. ഭക്ഷണവും വെള്ളവും ഇല്ലാത്ത ക്യാമ്പിൽ രക്ഷാദൗത്യം ദുഷ്കരമാണെന്നാണ് ലഭിക്കുന്ന വിവരം.
എവറസ്റ്റ് കൊടുമുടി അടക്കം കീഴടക്കി വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് ഷെയ്ക്ക് ഹസൻ ഖാൻ.