കശ്മീർ വിഷയത്തിൽ അമേരിക്കയുടെ മധ്യസ്ഥത തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു.
ജമ്മു കശ്മീരിലെ ചില ഭാഗങ്ങളിൽ പാകിസ്ഥാൻ നിയമവിരുദ്ധമായി നടത്തുന്ന അധിനിവേശ പ്രശ്നം പരിഹരിക്കുന്നതിന് ഇന്ത്യ ഒരിക്കലും മൂന്നാം കക്ഷി മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ലെന്നും, ഒരിക്കലും സ്വീകരിക്കുകയുമില്ലെന്നും പ്രധാനമന്ത്രി ഡോണൾഡ് ട്രംപിനോട് പറഞ്ഞു.
ഫോൺ സംഭാഷണത്തിൽ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. കൃത്യതയോടെ ഭീകര കേന്ദ്രങ്ങൾ മാത്രമാണ് തകർത്തത്.
പാകിസ്ഥാന്റെ വെടിയുണ്ടകൾക്കുള്ള മറുപടി ഷെല്ലുകളിലൂടെ നൽകും ഭീകരാക്രമണത്തെ ഇന്ത്യയ്‌ക്കെതിരായ യുദ്ധമായി കണക്കാക്കുമെന്നും പ്രധാനമന്ത്രി ട്രംപിനോട് പറഞ്ഞു.
ഇരുവരും തമ്മിലുള്ള സംഭാഷണം 35 മിനിട്ടോളമാണ് നീണ്ടത്.