ഒരു വെറൈറ്റി പുഡ്ഡിംഗ് ഉണ്ടാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന റോസ് മിൽക്ക് പുഡ്ഡിംഗ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- പാൽ – 2 ലിറ്റർ
- പഞ്ചസാര -1/2 കിലോ
- വെള്ളം -1 ഗ്ലാസ്
- ചൈന ഗ്രാസ് -5 സ്പൂൺ
- കോൺ ഫ്ലോർ -1/2 കപ്പ്
- മിൽക്ക് പൗഡർ -1/2 കപ്പ്
- റോസ് സിറപ്പ് -3 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം പാത്രം ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് വെള്ളവും പഞ്ചസാരയും ചേർത്ത് കൊടുക്കുക. ഇവ നന്നായിട്ട് അലിഞ്ഞു കഴിയുമ്പോൾ കുതിർത്ത് വെച്ച ചൈനാഗ്രാസ് കൂടി ഇതിലേക്ക് ഒഴിച്ചുകൊടുക്കുക. ഇനി ആവശ്യത്തിന് പാലും ചേർത്ത് നന്നായിട്ട് തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് മിൽക്ക് പൗഡർ കൂടി ചേർത്ത് കൊടുക്കാം. ശേഷം അതിലേയ്ക്ക് കുറച്ച് കോൺ ഫ്ലോർ കലക്കിയത് കൂടി ഒഴിച്ചുകൊടുക്കുക. എന്നിട്ട് അതിലേക്ക് തന്നെ ആവശ്യത്തിന് റോസ് സിറപ്പ് കൂടി ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക. അതിനുശേഷം ഒരു ട്രേയിലേക്ക് ഒഴിച്ചുകൊടുത്ത് നന്നായിട്ട് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കാവുന്നതാണ്.