കണ്ണൂരിൽ തെരുവ് നായ ആക്രമണത്തിൽ 11 പേർക്ക് കടിയേറ്റു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും പുതിയ സ്റ്റാന്‍ഡിലുമുണ്ടായിരുന്നവര്‍ക്ക് നേരെയായിരുന്നു തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെയും പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ച് തെരുവ് നായ ആക്രമണത്തിൽ കുട്ടികള്‍ ഉള്‍പ്പടെ 56 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഇന്നലെ രാവിലെ 11.30 യോടെയായിരുന്നു തെരുവ് നായ ആക്രമണമുണ്ടായത്. എസ്ബിഐ പരിസരം, പ്രഭാത് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിയ ആളുകളെ നായ പിന്തുടര്‍ന്ന് കടിക്കുകയായിരുന്നു.
എല്ലാവരുടെയും കാലിനാണ് പരിക്കേറ്റത്. അതേസമയം അക്രമകാരിയായ തെരുവ് നായയെ താവക്കരയില്‍ ചത്ത നിലയില്‍ കണ്ടെത്തി.