ഇസ്രയേലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടൽ ആഗോള എണ്ണ വിപണിയെയും സാരമായി ബാധിച്ചു. ജൂൺ 13 ന് ഇസ്രയേല്‍ ഇറാനെതിരെ ആദ്യ മിസൈലുകള്‍ വിക്ഷേപിച്ചതിനുശേഷം 13% ത്തിലധികം വര്‍ധനവാണ് എണ്ണവിലയില്‍ ഉണ്ടായത്.
ജൂൺ 17ന് ബ്രെന്റ് ക്രൂഡ് ഓയില്‍ വില 4.4% ഉയര്‍ന്ന് ബാരലിന് 76.45 ഡോളറിലെത്തി.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20% ഒഴുകുന്ന ഒരു നിര്‍ണായക സമുദ്ര പാതയാണ് ഹോര്‍മുസ് കടലിടുക്ക്. കടലിടുക്കിന്റെ വടക്കന്‍ തീരം ഇറാനിയന്‍ പ്രദേശമാണ്.
ഈ കടലിടുക്ക് വഴിയുള്ള കപ്പല്‍ഗതാഗതം തടയുമെന്നും സമുദ്രപാത അടച്ചിടുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്‍ ആവര്‍ത്തിച്ച് അറിയിച്ചിട്ടുണ്ട്.
ഇറാന്‍ കപ്പല്‍ പാത അടച്ചിട്ടാല്‍ എണ്ണവില ബാരലിന് 200 മുതല്‍ 300 ഡോളര്‍ വരെ ഉയരുമെന്ന് ഇറാഖി വിദേശകാര്യ മന്ത്രി ഫുവാദ് ഹുസൈന്‍ മുന്നറിയിപ്പും നൽകിയിരുന്നു.