കക്കയം ജലവൈദ്യുത പദ്ധതിയിലെ (കുറ്റിയാടി അഡീഷണൽ എക്സ്റ്റൻഷൻ സ്കീം – 2×50 മെഗാവാട്ട്) കനത്ത മഴയിൽ തകർന്ന പെൻസ്റ്റോക്ക് ഗിര്‍ഡറുകള്‍ പുനഃസ്ഥാപിച്ച് വൈദ്യുതി ഉത്പാദനം പൂര്‍ണമായി പുനരാരംഭിച്ചു. മേയ് 25-നുണ്ടായ കനത്ത മഴയിലാണ്. കൂറ്റൻ പാറക്കല്ലുകൾ പെൻസ്റ്റോക്ക് പൈപ്പിനുമേൽ വീണതിനെ തുടർന്ന് റോക്കർ സപ്പോർട്ടുകളും നാല് റിങ് ഗിര്‍ഡറുകളും തകർന്നത്. ഇതിന്റെ ഫലമായി 50 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ജനറേറ്ററുകൾ നിലച്ചതോടെ ഉത്പാദനത്തിൽ 100 മെഗാവാട്ട് കുറവുണ്ടായി.
അതീവ ദുഷ്‌കരമായ ഭൂപ്രകൃതിയും, വന്യമൃഗ ശല്യവും, പ്രതികൂല കാലാവസ്ഥയും ഉണ്ടായിട്ടും, ഗിർഡറുകൾ തിരികെ ഘടിപ്പിച്ച് വെൽഡിങ് ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചു. 2025 മെയ് 31-ന് യുദ്ധകാല അടിസ്ഥാനത്തിൽ ആരംഭിച്ച പ്രവൃത്തികൾ 14 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞു. പെൻസ്റ്റോക്ക് പൈപ്പിന് സ്ഥാനചലനങ്ങൾ ഇല്ലെന്നുറപ്പാക്കിയതിനു ശേഷം ജൂൺ 14-ന് ജലം നിറയ്ക്കാൻ ആരംഭിച്ചു. തുടർന്ന് മെഷീൻ നം. 6 ജൂൺ 16-നും, മെഷീൻ നം. 5 ജൂൺ 17-നും ഗ്രിഡിൽ ബന്ധിപ്പിച്ചു. നിലവിൽ കക്കയം പദ്ധതിയിലെ എല്ലാ യുണിറ്റുകളും പൂര്‍ണ്ണ ശേഷിയിൽ പ്രവർത്തിച്ചുവരികയാണെന്നും KSEB അറിയിച്ചു.
കെ.എസ്.ഇ.ബി കക്കയം ജലവൈദ്യുത പദ്ധതിയുടെ പുതിയ പെന്‍സ്റ്റോക്ക് പൈപ്പ് ലൈനിന്റെ എബി 12നും 13നും ഇടയില്‍ ആങ്കര്‍ ബ്ലോക്കിന്റെ 4 റോക്കര്‍ സപ്പോര്‍ട്ടുകളാണു കഴിഞ്ഞ മാസം 25ന് മലയില്‍ നിന്നു പാറ ഇളകി വീണ് തകര്‍ന്നത്. കുറ്റ്യാടി അഡീഷനല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ 100 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന, 2010ല്‍ സ്ഥാപിച്ച പെന്‍സ്റ്റോക്ക് പൈപ്പിന്റെ മേലാണ് കല്ല് പതിച്ചത്. കക്കയം ഡാമില്‍ നിന്നു പെന്‍സ്റ്റോക്ക് പൈപ്പിലൂടെയാണു വൈദ്യുതി ഉല്‍പാദനത്തിനായി കക്കയം ടൗണിലെ പവര്‍ ഹൗസിലേക്ക് വെള്ളം എത്തിക്കുന്നത്.
ആങ്കര്‍ ബ്ലോക്കിനിടയില്‍ 7 റോക്കര്‍ ആം സപ്പോര്‍ട്ട് ഉള്ളതില്‍ 4-ാമത്തെ റോക്കര്‍ സപ്പോര്‍ട്ടിന്റെ കോണ്‍ക്രീറ്റ് ബ്ലോക്കിലേക്കാണു പാറ വീണ് പൊട്ടല്‍ സംഭവിച്ചത്. 4,5,6,7 റോക്കര്‍ സപ്പോര്‍ട്ട് ബ്ലോക്കുകള്‍ തെറിച്ചുപോയിരുന്നു. കൂടാതെ രണ്ടാം റോക്കര്‍ സപ്പോര്‍ട്ടിന്റെ സ്റ്റൂളിനും നാശമുണ്ടായിട്ടുണ്ടായിരുന്നു. കക്കയം ഡാംസൈറ്റ് റോഡിലെ വാല്‍വ് ഹൗസില്‍ ഡാമില്‍ നിന്നു വെള്ളം വരുന്നത് അടക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. വാല്‍വ് ഹൗസ് മുതല്‍ കക്കയം അങ്ങാടിയിലെ പവര്‍ഹൗസ് വരെയുള്ള പെന്‍സ്റ്റോക്കില്‍ വെള്ളം ഒഴിവാക്കുന്ന ജോലി അന്നുതന്നെ ആരംഭിച്ചു.
പെന്‍സ്റ്റോക്കില്‍ നിന്നു ജലം ഒഴിവാക്കിയ ശേഷം സാങ്കേതിക വിദഗ്ധര്‍ മേഖല സന്ദര്‍ശിച്ച് കേടുപാടുകള്‍ വിലയിരുത്തിയ ശേഷമായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്. പെന്‍സ്റ്റോക്ക് കേടുപാട് സംഭവിച്ച മേഖലയില്‍ കോണ്‍ക്രീറ്റ് ബ്ലോക്ക് ബലപ്പെടുത്തല്‍, റോക്കര്‍ സപ്പോര്‍ട്ട് വെല്‍ഡിങ് ഉള്‍പ്പെടെയുള്ളവയാണ് നടത്തിയത്. 50 മെഗാവാട്ടിന്റെ 2 മെഷീനിലൂടെ 100 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനമാണ് നിര്‍ത്തി വെച്ചിരുന്നത്. ഈ പദ്ധതിയില്‍ വൈദ്യുതി ഉല്‍പാദന ശേഷം പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ചുള്ള കക്കയം ടൗണിലെ 3
മെഗാവാട്ടിന്റെ ചെറുകിട ജലവൈദ്യുതി ഉല്‍പാദനവും മുടങ്ങിയിരുന്നു. കാലവര്‍ഷത്തില്‍ ഡാം നിറയുന്നതോടെ ദിവസേന 24 മണിക്കൂറും മെഷീന്‍ പ്രവര്‍ത്തിപ്പിക്കാറുണ്ടായിരുന്നു. കാലവര്‍ഷത്തില്‍ തന്നെ പെന്‍സ്റ്റോക്ക് തകരാര്‍ സംഭവിച്ചതോടെ കെ.എസ്.ഇ.ബിക്ക് ലക്ഷക്കണക്കിനു രൂപയാണ് നഷ്ടം സംഭവിച്ചത്. എന്നാല്‍, പദ്ധതി വീണ്ടും പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ നഷ്ടം മറന്ന് ലാഭത്തിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പിലാണ് KSEB
CONTENT HIGH LIGHTS; Kakkayam Hydropower Project reaches full capacity: Damaged penstock girders restored