ആർത്തവ സമയത്ത് മെൻസ്റ്റുറൽ കപ്പുകൾ ഉപയോഗിക്കുന്നവരായിരാണ് ഏറെ ആളുകളും. കാലം മുന്നോട്ട് നീങ്ങുമ്പോൾ അതിനനുസരിച്ച് മാറ്റങ്ങളും സംഭവിക്കും സമസ്ത മേഖലകളിലും. പാഡിനും തുണിക്കും പകരം ഏറ്റവും ഉപയോഗിക്കാനെളുപ്പവും ഹൈജീനിക്ക് രീതിയുമാണ് മെൻസ്ട്രൽ കപ്പുകൾ.
എന്നാൽ ഈ കപ്പുകൾ ശ്രദ്ധിച്ച് കൃത്യമായി വെച്ചില്ലെങ്കിൽ വൃക്കയുടെ പ്രവർത്തനത്തെ വരെ ബാധിക്കാം എന്ന് വിദഗ്ദ്ധർ പറയുന്നു. കപ്പുകൾ കൊണ്ട് ഉണ്ടാകുന്ന സങ്കീർണതകൾ അപൂർവമാണെങ്കിലും വേദന, യോനിയിലെ മുറിവുകൾ, അലർജി, മൂത്രശങ്ക, ലീക്കേജ്, അണുബാധ എന്നിങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
നിങ്ങളുടെ പ്രായം, സെർവിക്സിൻറെ നീളം, ആർത്തവ രക്തത്തിന്റെ അളവ് എന്നി കാര്യങ്ങൾ കപ്പ് വാങ്ങുമ്പോൾ ശ്രദ്ധിക്കണം. നിങ്ങൾക്ക് നോർമൽ ഡെലിവറിയാണ് ഉണ്ടായതെങ്കിൽ അതും കപ്പ് തിരഞ്ഞെടുക്കുന്നതിൽ നിർണായകമാണ്.
30 വയസ്സിന് താഴെയുള്ളവർക്കും നോർമൽ ഡെലിവറി നടന്നിട്ടില്ലാത്തവർക്കും ചെറിയ മെൻസ്ട്രൽ കപ്പുകളാണ് സാധാരണയായി വിദഗ്ധർ ഉപയോഗിക്കാൻ പറയുന്നത്. 30 വയസ്സിനു മുകളിൽ നോർമൽ ഡെലിവറി കഴിഞ്ഞവർ വലിയ കപ്പ് ഉപയോഗിക്കണമെന്നും വിദഗ്ധർ പറയുന്നു.
ഉപയോഗിക്കുന്നതിന് മുൻപും, ഉപയോഗിച്ചതിന് ശേഷവും കപ്പ് വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. നമ്മുടെ കൈകളും നന്നായി കഴുകണം. ഒരു ആർത്തവ ചക്രം അവസാനിച്ചാൽ കപ്പ് ചൂട് വെള്ളത്തിൽ സ്റ്റെറിലൈസ് ചെയ്യാൻ മറക്കരുത്.
content highlight: Menstraul cup using
















