നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാൻ സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി പി വി അന്‍വര്‍. മാർത്തോമ്മാ സഭ കുന്നംകുളം–മലബാർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പയെ കണ്ടു. ഇന്നലെയായിരുന്നു കൂടിക്കാഴ്ച്ച.
അതേസമയം സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുമായി അൻവർ ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. നേരത്തെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായും അന്‍വര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
നിലമ്പൂരിലെ യഥാർത്ഥ കലാശകൊട്ട് 19 ന് നടക്കുമെന്ന് പിവി അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.