അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചെന്ന പ്രസ്താവനയില്‍ വിശദീകരണം നൽകി എം വി ഗോവിന്ദന്‍. ആർഎസ്എസുമായി സിപിഎമ്മിന് കൂട്ട് കെട്ട് ഇന്നലെയും ഇല്ല ഇന്നുമില്ല നാളെയും ഇല്ല. ഒരു ഘട്ടത്തിലും സിപിഎമ്മിന് ആർഎസ്എസുമായി രാഷ്ട്രീയ സഖ്യമില്ല. കോൺഗ്രസ് അങ്ങനെ അല്ല, വിമോചന സമരത്തിൽ സഹകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് വോട്ട് വേണ്ടെന്ന് ഇഎംഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആർഎസ്എസും കോൺഗ്രസും വടകരയിലും ബേപ്പൂരിലും സഖ്യമുണ്ടാക്കി. ആ സഖ്യത്തേയും ഇടതുപക്ഷം തോൽപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
താന്‍ വലിയ വർഗ്ഗീയത പറഞ്ഞെന്നാണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്. ചരിത്രത്തെ ചരിത്രമായി കാണണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അടിയന്തരാവസ്ഥ അർദ്ധ ഫാസിസം ആണെന്നാണ് പറഞ്ഞത്. അമിതാധികാര വാഴ്ചക്കെതിരെയായിരുന്നു മുദ്രാവാക്യം വിളിച്ചത്. ആർഎസ്എസ് അന്ന് പ്രബല ശക്തിയല്ലെന്നും രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തെ ആണ് സൂചിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.