ചെങ്ങന്നൂരിൽ ശബരിമല തീർത്ഥാടകൻ മുങ്ങി മരിച്ചു. തമിഴ്നാട് സ്വദേശി ഗണേശൻ വി ആണ് അപകടത്തിൽ മരിച്ചത്.
മിത്രപുഴ ആറാട്ട് കടവിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സ്വാമിമാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം ഉണ്ടായത്.
മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.