കേരള ബ്ലാസ്റ്റേഴ്സിലെ കൊഴിഞ്ഞുപോക്ക് തുടരുന്നതായി റിപ്പോർട്ട്. ഒടുവിലായി ഡിഫൻഡർ മൊണ്ടെനെഗ്ര ഡ്രിൻസിച്ച് ബ്ലാസ്റ്റേഴ്സുമായി വേർപിരിഞ്ഞെന്നാണ് ലഭിക്കുന്ന വിവരം. 2024 ൽ ക്ലബ്ബിൽ തുടരാൻ കരാർ ഒപ്പിട്ടിരുന്നുവെങ്കിലും ബ്ലാസ്റ്റേഴ്‌സ് റദ്ദാക്കുകയായിരുന്നു. 35 മത്സരങ്ങളിൽ ഗ്രൗണ്ടിലിറങ്ങിയ താരരം ടീമിനായി മൂന്നു ഗോളുകളും നേടിയിട്ടുണ്ട്.
2024-25 സീസണിലെ മിന്നും താരമായിരുന്നു ഡ്രിൻസിച്ച്. ആരാധകരുടെ പ്രിയ താരം ആദ്യ സീസണിലെ 24 മത്സരങ്ങളിൽ 21 ലും
ബ്ലാസ്റ്റേഴ്സിനായി ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ഡിഫന്ഡര്മാരില് ഒരാളായ ഡ്രിൻസിച്ച് നാല് ക്ലീൻ ഷീറ്റുകൾ നേടി. ബിൽഡ്-അപ്പ് പ്ലേയിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു, ഓരോ ഗെയിമിലും ശരാശരി 45 പാസുകൾ വീതം 86% പാസ്സിങ് ആക്ക്യുറസിയുമുണ്ട്.
ടീം വിടുന്ന രണ്ടാമത്തെ വിദേശ താരമാണ് ഡ്രിൻസിച്ച്. നേരത്തെ ഫോർവേഡായി കളിച്ച ക്വാമി പെപ്രയും ടീം വിട്ടിരുന്നു. ക്യാപ്റ്റനും സൂപ്പർ താരവുമായ ആഡ്രിയാൻ ലൂണ ടീം വിടുമെന്നും സൂചനകളുണ്ട്. ആഭ്യന്തര താരങ്ങളായ ഇഷാൻ പണ്ഡിതയും കമൽജിത്ത് സിങ്ങും ടീം വിട്ടു.
content highlight: Kerala Blasters