നെയ്യപ്പം ഇഷ്ടമാണോ? രുചികരമായ നെയ്യപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തന്നെ തയ്യാറാക്കാവുന്ന ഒരു നെയ്യപ്പം റെസിപ്പി.
ആവശ്യമായ ചേരുവകൾ
- പച്ചരി – 1 1/2 കപ്പ്
- ഗോതമ്പുപൊടി – 2 ടേബിൾ സ്പൂൺ
- ഏലയ്ക്ക – 3 എണ്ണം
- ശർക്കര – 4 എണ്ണം (വലുത് )
- എള്ള് – 1 സ്പൂൺ
- നെയ്യ് – 2 ടേബിൾ സ്പൂൺ
- ഉപ്പ് – 1/4 സ്പൂൺ
- എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരി 5-6 മണിക്കൂർ കുതിർത്താനായി വയ്‌ക്കുക. അതിനുശേഷം ശർക്കര പാനിയാക്കി തണുക്കനായി മാറ്റിവയ്ക്കുക. എന്നിട്ട് ഒരു മിക്സർ ജാർലേക്കു അരി, ഗോതമ്പുപൊടി, ഉപ്പ്, ശർക്കര പാനി ചേർത്ത് അരച്ചെടുക്കണം. (തരുത്തരുപ്പോടുകൂടി അരച്ചെടുക്കണം). അരച്ചെടുത്തശേഷം 7-8 മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക. അതിനുശേഷം നെയ്യും, എള്ളും ചേർത്ത് ഇളക്കികൊടുത്തശേഷം നെയ്യപ്പം ചുട്ടെടുക്കാം.