ഇടിച്ച ബൈക്കിന്റെ കമ്പി നെഞ്ചില്‍ തുളച്ചുകയറി 59 കാരന്‍ മരിച്ചു. തുകലശ്ശേരി സ്വദേശി ബെന്നിയാണ് അതിദാരുണമായി മരിച്ചത്. തിരുവല്ല നഗരത്തില്‍ ഇന്നലെ രാത്രിയാണ് അതിദാരുണമായ അപകടം ഉണ്ടായത്.
ബെന്നി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ച ബൈക്കിന്റെ മിറര്‍ സ്ഥാപിച്ചിരുന്ന കമ്പിയാണ് നെഞ്ചില്‍ തുളച്ചു കയറിയത്.
അമിത വേഗതയില്‍ എത്തിയ ബൈക്ക് ആണ് അപകടം ഉണ്ടാക്കിയതെന്നും നാട്ടുകാര്‍ പറയുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ബെന്നി മരിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല.
സംഭവത്തില്‍ തിരുവല്ല പൊലീസ് കേസെടുത്തു. ഇരുവാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.
















