കൊച്ചി തീരത്തിന് സമീപം അപകടത്തിൽപ്പെട്ട ചരക്ക് കപ്പലായ എംഎസ്‍സി എൽസ 3 കപ്പൽ ഉടമകൾക്ക് വീണ്ടും തിരിച്ചടി. കമ്പനിയുടെ ഒരു കപ്പൽ കൂടി തടഞ്ഞ് വെയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
എം.എസ് സി പോളോ 2 കപ്പലാണ് തടഞ്ഞുവെച്ചത്. കമ്പനി 73.50 ലക്ഷം രൂപയും പലിശയും ഉൾപ്പെടെ കെട്ടി വെയ്ക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
അതേസമയം ഇവരുടെ ഒരു കണ്ടെയ്നർ കശുവണ്ടി നേരത്തെ മുങ്ങിയ എംഎസ്‍സി എൽസ 3യിൽ ഉണ്ടായിരുന്നു.
മെയ് 24 നാണ് കൊച്ചി തീരത്തുനിന്ന് 30 നോട്ടികൽ മൈൽ അകലെയായി അറബിക്കടലിൽ എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പൽ അപകടത്തില്‍ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ ഉടമയാണ് കേസിലെ ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമായാണ് കേസ്.
മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്ക് കപ്പൽ കൈകാര്യം ചെയ്തു എന്ന നിലയിലാണ് കേസ് എടുത്തിട്ടുള്ളത്.
















