കൊച്ചി: അമൃത ആശുപത്രിയിലെ ഹെപ്പറ്റോളജി വിഭാഗം, ഇന്ത്യന്‍ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ദി ലിവര്‍ (INASL), ഗ്ലോബല്‍ ലിവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഗ്ലോബല്‍ എന്‍.എ.എസ്.എച്ച്. കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ച് ബോധവത്കരണ ക്യാമ്പും ഫാറ്റി ലിവര്‍ സ്‌ക്രീനിംഗും സംഘടിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലെ ഹെപ്പറ്റോളജി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുണ്‍ കെ വല്‍സന്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യ ഫൈബ്രോസ്‌കാന്‍ സ്‌ക്രീനിംഗ് സംഘടിപ്പിച്ചിരുന്നു. കൂടാതെ ഫാറ്റി ലിവര്‍ രോഗത്തെക്കുറിച്ചുള്ള വിദ്യാഭ്യാസ സെഷനുകള്‍, ക്ലിനിക്കല്‍ സവിശേഷതകള്‍, ആവശ്യമായ ജീവിതശൈലി മാറ്റങ്ങള്‍, രോഗത്തിന്റെ പുരോഗതി തടയുന്നതില്‍ നേരത്തെയുള്ള ഇടപെടലിന്റെ നിര്‍ണായക പങ്ക് എന്നിവ ചര്‍ച്ചചെയ്തു.
യുവാക്കളിലും പൊണ്ണത്തടിയില്ലാത്തവരിലും ഫാറ്റി ലിവര്‍ രോഗം കൂടുതല്‍ വ്യാപകമാകുന്നതിനാല്‍, അവബോധം, ജാഗ്രത, പ്രതിരോധ ആരോഗ്യ സംരക്ഷണം എന്നിവയുടെ ആവശ്യകതയെക്കുറിച്ചുള്ള സമയോചിതമായ ഓര്‍മ്മപ്പെടുത്തലായി ക്യാമ്പ് പ്രവര്‍ത്തിച്ചു.