സംസ്ഥാന ബാലാവകാശ കമ്മിഷന്റെ കുട്ടികള്‍ക്കായി ആരംഭിച്ച ‘റേഡിയോ നെല്ലിക്ക’ എന്ന ഇന്റര്‍നെറ്റ് റേഡിയോ സംരംഭത്തിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ റേഡിയോ നെല്ലിക്കയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാലസൗഹൃദം യാഥാര്‍ത്ഥ്യമാക്കുന്നതിനും ബാലാവകാശ സാക്ഷരത ഉറപ്പാക്കുന്നതിനും കമ്മിഷന്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പുതിയ സംരംഭം ആരംഭിച്ചത്. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ കുട്ടികള്‍ക്കായുള്ള റേഡിയോയുടെ ലോഗോയും ഗാനവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
കുട്ടികള്‍ക്കിടയിലെ മാനസിക സംഘര്‍ഷങ്ങള്‍ ലഹരി സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികള്‍ ആത്മഹത്യ സോഷ്യല്‍ മീഡിയ അഡിക്ഷന്‍ തുടങ്ങിയവ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ചാണ് ഇന്റര്‍നെറ്റ് റേഡിയോ ആരംഭിച്ചത്. കുട്ടികള്‍ അധ്യാപകര്‍ രക്ഷാകര്‍ത്താക്കള്‍ സമൂഹം എന്നിവര്‍ക്കിടയില്‍ ബാലാവകാശങ്ങളുമായി ബന്ധപ്പെട്ട് അവബോധം വളര്‍ത്തുന്നതിന്നന് റേഡിയോ സഹായകര മാകും. ലോകത്ത് എവിടെനിന്നും 24 മണിക്കൂറും റേഡിയോ കേള്‍ക്കാന്‍ സാധിക്കും. തുടക്കത്തില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ നാലു മണിക്കൂര്‍ പ്രോഗ്രാമാണ് ഉണ്ടാവുക. റൈറ്റ് ടേണ്‍, ഇമ്മിണി ബല്യ കാര്യം, ആകാശദൂത്, അങ്കിള്‍ ബോസ് എന്നിവയാണ് പ്രോഗ്രാമുകള്‍.
തുടക്കത്തില്‍ കേരളത്തിലെ 25 ലക്ഷം കുടുംബങ്ങളെ റേഡിയോ നെല്ലിക്കയുടെ ശ്രോതാക്കളാക്കാനാണ് ബാലാവകാശ കമ്മിഷന്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 15397 സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍, പിറ്റി.എ, എസ്.പി.സി, എന്‍.എസ്.എസ്, സ്‌കൂള്‍ ക്ലബുകള്‍ എന്നിവ വഴിയുമാകും കുട്ടികളില്‍ റേഡിയോ എത്തുക. അതുപോലെ കുടുബശ്രീയുടെ 29202 ബാലസഭകളും വനിത ശിശുവികസന വകുപ്പിനുകീഴിലുള്ള 33120 അങ്കണവാടികളിലെ അധ്യാപകരും രക്ഷിതാക്കളും, ജില്ലകളിലെ 464 ശിശു സംരക്ഷണ സ്ഥാപനങ്ങളിലും കമ്മിഷന്റെ റേഡിയോ നെല്ലിക്ക എത്തും. കൂടാതെ 1200 ഗ്രാമബ്ലോക്ക്ജില്ലമുനിസിപ്പല്‍കോര്‍പ്പറേഷനു കളിലെ 21900 വാഡുകളിലും എന്‍.ജി.ഒകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തൂടങ്ങി സമൂഹത്തില്‍ മുഴുവനായും ബാലാവകാശ സാക്ഷരത എത്തിക്കാന്‍ റേഡിയോയിലൂടെ കഴിയുമെന്ന് കമ്മിഷന്‍ കരുതുന്നു. ഇതിനായി വനിതാശിശു വികസനം, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം പട്ടികജാതി പട്ടികവര്‍ഗ വികസനം പോലീസ് എക്‌സൈസ് തുടങ്ങിയ വകുപ്പുകളുടെ കൂട്ടായ സഹകരണവും പ്രവര്‍ത്തനങ്ങളുമാണ് കമ്മിഷന്‍ നടത്തിവരുന്നത്.
ആഡ്രോയിഡ് ഫോണില്‍ പ്ലേ സ്‌റ്റോറില്‍ നിന്നും IOS ല്‍ ആപ്‌സ്‌റ്റോറില്‍ നിന്നും Radio Nellikka ഡൗണ്‍ലോഡ് ചെയ്യാം. കമ്പ്യൂട്ടറില്‍ radionellikka.com ലൂടെയും കാറില്‍ ഓക്‌സ് കേബിള്‍ ബ്ലൂടൂത്ത് എന്നിവയിലൂടെയും റേഡിയോ ശ്രവിക്കാം. കുട്ടിക്കാല ഓര്‍മകള്‍ അനുഭവങ്ങള്‍ സ്‌കൂള്‍ ജീവിതം സന്തോഷങ്ങള്‍ പ്രയാസങ്ങള്‍ തുടങ്ങിയവ ആകാശദൂത് പരിപാടിയിലേക്ക് ഇമെയിലായും radionellikka@gmail.com, വാട്ട്‌സാപ്പ് മുഖേനെയും അറിയിക്കാം. ഇമ്മിണി ബല്യ കാര്യം അങ്കിള്‍ ബോസ് എന്നീ പരിപാടികളിലേക്ക് +91 9993338602 എന്ന മൊബൈലിലും വിളിക്കാവുന്നതാണ്.
ഉദ്ഘാടന ചടങ്ങില്‍ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.മനോജ്കമാര്‍ അംഗങ്ങളായ എന്‍.സുനന്ദ ജലജമോള്‍ റ്റി.സി സിസിലി ജോസഫ് ഡോ.എഫ്.വില്‍സണ്‍ കെ.കെ.ഷാജു ബി.മോഹന്‍കുമാര്‍ സെക്രട്ടറി എച്ച്. നജീവ് സൗണ്ട് പാര്‍ക്ക് സി.ഇ.ഒ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു
















