മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ ഈയിടെ റീ റിലീസ് ചെയ്തിരുന്നു. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ തലയും കൂട്ടരും വമ്പൻ ഓളമാണ് തിയേറ്ററിൽ തീർക്കുന്നത്.ഛോട്ടാ മുംബൈ ആകെ നേടിയത് 3.80 കോടി രൂപയാണ്.ഇതോടെ റീ റിലീസ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പണം വാരിയ നാലാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ഛോട്ടാം മുംബൈ. മമ്മൂട്ടിയുടെ എക്കാലത്തേയും വമ്പൻ ഹിറ്റായ ഒരു വടക്കൻ വീരഘാഥയുടെ റീ റിലീസ് കളക്ഷൻ റെക്കോഡാണ് ഛോട്ടാ മുംബൈ തകർത്തത്.ഇനി ഛോട്ടാ മുംബൈക്ക് മുന്നിൽ മൂന്ന് ചിത്രങ്ങൾ മാത്രമാണ് മുന്നിലുള്ളത്. 4.6 കോടി നേടിയ മണിചിത്രത്താഴ്, 4.95 കോടി നേടിയ സ്ഫടികം, 5.4 കോടി നേടിയ ദേവദൂതൻ എന്നിവയാണ് റീ റിലീസ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങള്‍.മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ- ഛോട്ടാ മുംബൈ. എന്നാല്‍ അത് അത്രയും എന്‍റര്‍ടെയ്ന്‍മെന്‍റ് വാല്യു ഉള്ള ഒന്നായിരുന്നു. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്‍റെ രചയിതാവ്.ഭാവന, കലാഭവൻ മണി, സിദ്ദിഖ്, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, മണിക്കുട്ടൻ, ബിജുക്കുട്ടൻ, സായ് കുമാർ, രാജൻ പി ദേവ്, വിനായകൻ, മണിയൻപിള്ള രാജു, മല്ലിക സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, കൊച്ചിൻ ഹനീഫ, ഭീമൻ രഘു, വിജയരാഘവൻ തുടങ്ങിയൊരു വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിരുന്നു. രാഹുൽ രാജായിരുന്നു സംഗീത സംവിധാനം.















