ബസ്മതി റൈസ് നന്നായി കഴുകി ഉപ്പ് ചേർത്ത് 3/4 വേവിൽ കോരി, ഫ്രിഡ്ജിൽ തണുക്കാനായി വക്കുക.
ബീഫ് ചെറുതാക്കി നുറുക്കി കുരുമുളകുപൊടിട്ടയും ഉപ്പും ചേർത്ത് വേവിക്കുക
ഒരു pan വച്ചു അതിലോട്ടു കുക്കിംഗ് ഓയിൽ ചേർക്കുക.
അതിലേക്കു വെളുത്തുള്ളി പൊടിപൊടിയായി അറിഞ്ഞു ചേർക്കുക.
ഇനി അതിലോട്ടു ചെമ്മീൻ, ചിക്കൻ ചേർത്ത് കൊടുക്കുക.ഇത് 3/4 വേവാകുമ്പോൾ ഇതിലേക്ക് ഒരു മുട്ട ചേർക്കുക(ഉപ്പ് + കുരുമുളകുപൊടി ചേർത്ത് )
ഇതെല്ലാം പകമായി വരുമ്പോൾ ഇതിലേക്ക് വേവിച്ച ബീഫ് ചേർക്കുക.
2 മിനിറ്റ് കഴിഞ്ഞു ഇതിലേക്ക് ചെറുതായി അരിഞ്ഞ പച്ച കറികൾ ചേർക്കുക.
ഇതിലേക്ക് 1/2 tsp കുരുമുളകുപൊടി,2tsp വിനെഗർ എന്നിവ ചേർത്തിളക്കുക.
ഇനി ഇതിലേക്ക് വേവിച്ചുവച്ച ചോറ് ചേർത്തതിന് ശേഷം നന്നായി ഇളകി യോജിപ്പിച്ചു അൽപ്പം പഞ്ചസാരയും 1 tsp നല്ലെണ്ണയും സ്പ്രിങ് onion ചേർത്താൽ ഫ്രൈഡ് റൈസ് റെഡി
















