വേവിച്ച അരി 1 കപ്പ്
കാരറ്റ്
ബീൻസ്
കാപ്സിക്കം
കടുക്
ജീരകം
പെഞ്ചീരകം
ഉള്ളി 1/2
തക്കാളി 1/2
പച്ചമുളക്
കറിവേപ്പില
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ
തക്കാളി
മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ
മുളകുപൊടി 1/2 ടീസ്പൂൺ
മല്ലിപ്പൊടി 1/2 ടീസ്പൂൺ
ഗരം മസാല 1/2 ടീസ്പൂൺ
ഉപ്പ്
എണ്ണ
മല്ലിയില
ഒരു പാൻ വച്ച് അതിലോട്ടു 3 tsp ഓയിൽ ഒഴിക്കുക . ഇതിലെക്കു കടുക് ഇട്ടുകൊടുക്കുക . കടുക് പൊട്ടി വരുമ്പോൾ ഇതിലോട്ടു ജീരകം പെരുംജീരകം ചേർത്തുകൊടുക്കുക . അതിനുശേഷം ഇതിലോട്ടു സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കറിവേപ്പില എന്നിവ ചേർക്കുക . ഇതിന്റെ പച്ചമണം മാറുമ്പോൾ ഇതിലോട്ടു തക്കാളി ചേർക്കുക . നന്നായി ഇളക്കി യോജിപ്പിക്കുക . അതിനു ശേഷം ഇതിലെക്കു മസാല പൊടികൾ ചേർക്കുക . മഞ്ഞൾ പൊടി മുളകുപൊടി മല്ലിപൊടി ഗരംമസാല ചേർക്കുക . ഇനി ഇതിലോട്ടു അരിഞ്ഞു വച്ച പച്ചക്കറി ചേർക്കുക . ആവശ്യത്തിന് ഉപ്പു ചേർക്കുക . 2 മിനിറ്റ് മൂടി വച്ച് വേവിക്കുക. ഇനി ഇതിലോട്ടു വേവിച്ച റൈസ് ചേർക്കുക . നന്നായി ഇളക്കി യോജിപ്പിക്കുക . ഇത്2 മിനുട്ട് അടച്ചു വെക്കുക . അതിനുശേഷം കുറച്ചു മല്ലിയില ചേർക്കുക .
മസാല റൈസ് റെഡിയായി .
















