ഞണ്ട് 650 ഗ്രാം
എണ്ണ 3 ടേബിൾസ്പൂൺ
ഇഞ്ചി ചതച്ചത് 2 ടേബിൾസ്പൂൺ
വെളുത്തുള്ളി ചതച്ചത് 8 കായ്കൾ
കറിവേപ്പില
പച്ചമുളക് 3
ഉള്ളി 4
ഉപ്പ്
മഞ്ഞൾ 1/4 ടീസ്പൂൺ
മുളകുപൊടി 1 ടീസ്പൂൺ
മല്ലിപ്പൊടി 2 ടീസ്പൂൺ
ഗരം മസാല 1 ടീസ്പൂൺ
തക്കാളി 2
വെള്ളം 1/4 കപ്പ്
കറിവേപ്പില
കുരുമുളക് ചതച്ചത് 1 ടീസ്പൂൺ
ഒരു ചട്ടി വച്ച് വെളിച്ചെണ്ണ ഒഴിക്കുക. ചൂടായി വരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ച മുളക്, കറിവേപ്പില ഇട്ടു വഴറ്റുക.
ഇനി അതിലേക്കു സവാളയും കുറച്ച് ഉപ്പും ചേർത്ത് വഴന്നുവരുമ്പോൾ അതിലേക്കു പൊടികൾ ചേർത്ത് കൊടുക്കുക.പൊടികൾ മൂത്തു വരുമ്പോൾ ഇതിലേക്ക് തക്കാളി ചേർത്ത് ഇളക്കി,തക്കാളി നന്നായി വെന്തു വരുന്ന വരെ ചെറുത്തിയിൽ ഒന്ന് മൂടിവച്ചു കൊടുക്കുക.
ഇനി ഇതിലേക്ക് ക്ലീൻ ചെയ്തു വച്ച ഞണ്ട് ചേർത്തുകൊടുത്തു, ഒരു 10 മിനിറ്റ് ചെറിയ തീയിൽ മൂടിവച്ചു വേവിക്കാം. അതിനു ശേഷം അതിലേക്കു ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി കുറച്ച് വെള്ളം കൂടി ചേർത്ത് 10 മിനിറ്റ് കൂടി വേവിക്കാം.
ഇനി തുറന്നു കൂടുതലുള്ള വെള്ളം വറ്റിച്ചെടുക്കാം. അവസാനം കുറച്ച് കുരുമുളകുപൊടിയും, കറിപേപ്പിലായും ചേർത്തു ഒന്ന് ഇളക്കിയാൽ ഞണ്ട് റോസ്റ്റ് റെഡി.