മലയാളത്തിന്റെ താരരാജാക്കന്മാർ ആയ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന മഹേഷ് നാരായണൻ ചിത്രം ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിനെ കുറിച്ച് അധികം വിവരങ്ങൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും ഭാഗമാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഇതുവരെ പുറത്തുവന്നിട്ടില്ല.
South Indian legend #Mohanlal praises 🇱🇰 Sri Lanka as a “truly filming-friendly destination” while shooting his latest Malayalam film Patriot.
“It’s our second schedule here — 10 days of filming this time!”#SriLankaTourism #FilmTourismSL #MohanlalInSriLanka #PatriotFilm pic.twitter.com/tSZlSnW7pb
— Tourism Sri Lanka (@tourismlk) June 16, 2025
‘MMMN’ എന്ന താത്കാലിക പേരിൽ അറിയപ്പെട്ടിരുന്ന സിനിമയുടെ പേര് ഒറ്റ ദിവസം കൊണ്ട് പരസ്യമാക്കിയിരിക്കുകയാണ് ശ്രീലങ്കൻ ടൂറിസത്തിന്റെ പേജ്. ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിന്റെ ഷൂട്ടിനായി മോഹൻലാൽ ശ്രീലങ്കയിൽ എത്തിയിരുന്നു. താരത്തെ സ്വീകരിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് ശ്രീലങ്കൻ ടൂറിസം പേജ് സസ്പെൻസ് പൊളിച്ചത്.
ശ്രീലങ്കയെ പറ്റി സിനിമാസൗഹൃദ അന്തരീക്ഷമുള്ള സ്ഥലം എന്ന് ഇതിഹാസ താരം മോഹൻലാൽ അദ്ദേഹത്തിന്റെ സിനിമയായ പാട്രിയറ്റ് ഷൂട്ട് ചെയ്യാനെത്തിയപ്പോൾ അഭിപ്രായപ്പെട്ടു എന്നാണ് ശ്രീലങ്കൻ ടൂറിസത്തിന്റെ പേജ് പങ്കുവെച്ചത്.
പത്ത് വര്‍ഷത്തിന് ശേഷമാണ് ഒരു സിനിമയ്ക്കായി മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം പ്രതീക്ഷയോടെയാണ് ആരാധകർ സിനിമയ്ക്കായി കാത്തിരിക്കുന്നത്. ശ്രീലങ്ക, ദില്ലി, കൊച്ചി, ഹൈദരബാദ് എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. 2026ലായിരിക്കും ചിത്രം റിലീസ് ചെയ്യുന്നുത്.
















