മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഹൃദയപൂർവ്വം’. ഇരുവരും ഒന്നിക്കുന്ന 20-ാമത്തെ ചിത്രമെന്ന പ്രത്യേകതയും ‘ഹൃദയപൂര്‍വ്വ’ത്തിനുണ്ട്. ചിത്രത്തിൽ മാളവിക മോഹനൻ ആണ് നായികയായി എത്തുന്നത്. ഇപ്പോഴിതാ ലാലേട്ടനെക്കുറിച്ച് നടി കുറിച്ച പോസ്റ്റ് ആണ് വൈറൽ ആകുന്നത്.
Having grown up watching his films it was surreal to share the screen with him! He’s so sweet to work with ☺️ I fondly call him ‘pookie’ lal 🎀 😅 hehe https://t.co/j1eq9hIjGi
— Malavika Mohanan (@MalavikaM_) June 18, 2025
ഇരുവരും വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്ന ഹൃദയപൂർവ്വം ഓണത്തിന് തിയേറ്ററിലെത്തും. മോഹൻലാലിനൊപ്പം അഭിനയിക്കാനായത് അവിശ്വസിനീയമായ മോമെന്റ്റ് ആയി തോന്നിയെന്നും താൻ അദ്ദേഹത്തെ സ്നേഹപൂർവ്വം ‘പൂക്കി’ ലാൽ എന്നാണ് വിളിക്കുന്നതെന്നും മാളവിക മോഹനൻ പറഞ്ഞു. എക്സിൽ ആരാധകരുമായി നടത്തിയ ക്യു ആൻഡ് എ സെഷനിലാണ് മാളവിക ഇക്കാര്യം പറഞ്ഞത്. ‘കുട്ടിക്കാലം മുതൽ മോഹൻലാൽ സാറിന്റെ സിനിമകൾ കാണുന്നത് കൊണ്ട് അദ്ദേഹത്തിനൊപ്പം ഇപ്പോൾ അഭിനയിക്കാന്‍ സാധിച്ചത് അവിശ്വസനീയമായ മോമെന്റ്റ് ആയി തോന്നി. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ എളുപ്പമാണ്. ‘പൂക്കി’ ലാൽ എന്നാണ് ഞാൻ അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിക്കുന്നത്’, മാളവിക മോഹനൻ പറഞ്ഞു.
2015 ല്‍ പുറത്തെത്തിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നുണ്ട്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം.