വാട്‌സ്ആപ്പ് സ്റ്റാറ്റസുകളില്‍ ഇനിമുതല്‍ പരസ്യങ്ങളും പ്രത്യക്ഷപ്പെടും. ഫേസ്ബുക് ഇന്‍സ്റ്റാഗ്രാം തുടങ്ങിയ മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ പോലെ പരസ്യം വഴി വരുമാനം കണ്ടെത്താനാണ് വാട്‌സ്ആപ്പും ലക്ഷ്യം വയ്ക്കുന്നത് എന്നാണ് റിപ്പോട്ടുകള്‍. വാട്‌സ്ആപ്പിന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇത് സംബന്ധിച്ച വിവരം കമ്പനി പുറത്തുവിട്ടത്. രാജ്യം, ഭാഷ തുടങ്ങിയ വിവരങ്ങളാകും പരസ്യങ്ങളായി എത്തുക.പരസ്യത്തിന് പുറമെ ഉപയോക്താക്കള്‍ക്ക് മാസംതോറും പണമടച്ച് ചാനലുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള ഓപ്ഷനും വരും അപ്‌ഡേറ്റില്‍ ലഭ്യമാകും. സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് വേഗത്തില്‍ അപ്ഡേറ്റുകള്‍ ലഭിക്കാനും, കൂടുതല്‍ ആളുകളിലേക്ക് ചാനല്‍ എത്തിക്കുന്നതിനായി അഡ്മിനുകള്‍ക്ക് പ്രൊമോട്ട് ചെയ്യാനും ഇതിലൂടെ സാധിക്കും.
2018 മുതല്‍ തന്നെ വാട്‌സ്ആപ്പില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മെറ്റ ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരുന്നത്.ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഉള്ളതു പോലെ സ്റ്റോറിക്കുള്ളിലായിരിക്കും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. സ്വകാര്യ ചാറ്റുകളിലോ, ഗ്രൂപ്പ് ചാറ്റുകളിലോ പരസ്യങ്ങള്‍ വരില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം തുടങ്ങിയ മെറ്റ അക്കൗണ്ടുകള്‍ വാട്‌സാപ്പില്‍ വരുന്ന പരസ്യങ്ങളെ സ്വാധീനിക്കും. ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങളോ നമ്പറോ പരസ്യ കമ്പനികള്‍ക്ക് നല്‍കില്ലെന്നും മെറ്റ ഉറപ്പ് നല്‍കുന്നു.
STORY HIGHLIGHT : Meta launches new update to introduce ads on WhatsApp