സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ ഞാറക്കോട് സ്വദേശി കുമാറാണ് (61) മരിച്ചത്. ഇന്ന് പുലർച്ചെ 3.30നാണ് സംഭവം നടന്നത്.
മൂത്രമൊഴിക്കാനായി വീട്ടുമുറ്റത്തേക്ക് ചെന്നതാണ് കുമാരൻ. ഈ സമയം കാട്ടാന ആക്രമിക്കുകയായിരുന്നു. ആന ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണ്.
അതേസമയം പാലക്കാട്ട് ഒരു മാസത്തിനിടെ മൂന്നു കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത് മൂന്നു ജീവനുകളാണ്.