ആരോഗ്യകരവുമായ ഒരു ബ്രേക്ഫാസ്റ്റ് വിഭവമാണ് ഓവർ നൈറ്റ് ഓട്സ്. ഇത് തയ്യാറാക്കുവാൻ രാവിലെ നേരത്തെ അടുക്കളയിൽ കയറേണ്ട. രാത്രിയിൽ ഉണ്ടാക്കി ഫ്രിഡ്‌ജിൽ തണുപ്പിച്ച് കഴിക്കാവുന്ന വിഭവമാണ് ഓവർ നൈറ്റ് ഓട്സ്. ഒരു രാത്രി മുഴുവൻ പാലിൽ ഓട്സ് കുതിർത്ത് കഴിക്കുന്ന ഒരു പ്രഭാതഭക്ഷണമാണ് ഓവർനൈറ്റ് ഓട്‌സ്. ഇതിൽ നമ്മുക്കിഷ്ടമുള്ള പഴവർഗങ്ങളും നട്ട്സുകളും ചേർക്കാവുന്നതാണ്. സാധാരണയായി പ്രഭാതഭക്ഷണത്തിന് വിളമ്പുന്ന ഇവ ദിവസത്തിലെ ഏത് സമയത്തും കഴിക്കാം.
ചേരുവകൾ
ഓട്സ്, നട്ട്സ്, ഇഷ്ടമുള്ള പഴങ്ങൾ, ചിയ സീഡ്‌സ്, പാൽ, തൈര്, മധുരമാവശ്യമെങ്കിൽ തേൻ ഉപയോഗിക്കാം
തയ്യാറാക്കുന്ന വിധം
ഒരു ജാറിലോ ബൗളിലോ മേൽ പറഞ്ഞ ചേരുവകൾ ചേർത്ത് ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വയ്ക്കുക. രാവിലെ ഫ്രിഡ്ജിൽ നിന്നും തണുപ്പ് മാറ്റി കഴിക്കാം.