രാജ്ഭവനെ ആര്‍എസ്എസ് കാര്യാലയമാക്കണമെന്ന പിടിവാശിയില്‍ നിന്നും കേരള ഗവര്‍ണര്‍ പിന്മാറണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഗവര്‍ണ്ണറെ നയിക്കേണ്ടത് ഭരണഘടനയാണ്, ‘വിചാരധാര’യല്ല. അതു മറന്നുകൊണ്ട് ആര്‍എസ്എസ് സ്വയംസേവകനെ പോലെ ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ആള്‍ അടിക്കടി പെരുമാറുന്നത് ഭരണഘടനയോടും സംസ്ഥാനത്തെ ജനങ്ങളോടും ഉള്ള യുദ്ധപ്രഖ്യാപനമാണ്. അതുകൊണ്ടാണ് മന്ത്രിമാരായ പി പ്രസാദിനും വി.ശിവന്‍കുട്ടിക്കും രാജ് ഭവനിലെ പരിപാടിയില്‍ നിന്നും പിന്മാറേണ്ടിവന്നത്.
തലയില്‍ സ്വര്‍ണ്ണകിരീടവും അരയില്‍ അരപ്പട്ടയും കയ്യില്‍ ആര്‍എസ്എസ് കൊടിയുമേന്തിയ ഭാരതമാതാവിനെ ഇന്ത്യയ്ക്കറിയില്ല. ആര്‍എസ്എസ് ഭാരത മാതാവിന്റെ പശ്ചാത്തലത്തിലുള്ള ഭൂപടം തീര്‍ച്ചയായും ഇന്ത്യയുടേതല്ല. ആ ഭൂപടത്തെ മഹത്വവല്‍ക്കരിക്കുന്ന ഗവര്‍ണര്‍ ദേശീയ ചിഹ്നങ്ങള്‍ സംബന്ധിച്ച ഭരണഘടനാ പ്രമാണങ്ങള്‍ നിരന്തരം ലഭിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
CONTENT HIGH LIGHTS; Governor should clarify whether ideology is greater than the Constitution: CPI