തിരുവനന്തപുരം: വെഞ്ഞാറമൂട് നെല്ലനാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റിന്‍റെ വീട്ടില്‍ മോഷണം. നെല്ലനാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് അപ്പുക്കുട്ടൻ പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. 40 പവനും 5000 രൂപയും കവർന്നു. വെഞ്ഞാറമൂട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അപ്പുക്കുട്ടൻ പിള്ളയും ഭാര്യയും മകനും കുടുംബവുമാണ് വീട്ടിൽ താമസം. പുലർച്ചെ നാലരയോടെ മരുമകൾ എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് വന്നപ്പോൾ ഒരാൾ വേഗത്തിൽ നടന്നുമറയുന്നത് കണ്ടു.തുടർന്ന് പരിശോധിച്ചപ്പോഴാണ് 40 പവനും 5000 രൂപയും നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കുന്നത്.
പണവും സ്വർണവും എടുത്ത ശേഷം ഇത് സൂക്ഷിച്ചിരുന്ന ബാഗ് പരിസരത്ത് ഉപേക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്.അപ്പുക്കുട്ടൻ പിള്ളയുടെ വീടിന്റെ സമീപത്തെ മറ്റൊരു വീട്ടിലും മോഷണം നടന്നതായി പ്രദേശവാസി പറഞ്ഞു.