അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് എം ഐ ന്യൂയോര്‍ക്ക് ടീം താരം മൊനാങ്ക് പട്ടേല്‍. കോറി ആന്‍ഡേഴ്സൻ നേടിയ 91 എന്ന റണ്‍സാണ് അദ്ദേഹം തകര്‍ത്തത്. ചരിത്രത്തില്‍ ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന അമേരിക്കന്‍ ബാറ്റ്‌സ്മാനായി അദ്ദേഹം മാറി. കോറി ആന്‍ഡേഴ്സൻ നേടിയ 91 എന്ന റണ്‍സാണ് അദ്ദേഹം തകര്‍ത്തത്.
സിയാറ്റില്‍ ഓര്‍ക്കാസിനെതിരായ മത്സരത്തില്‍ 50 പന്തില്‍ നിന്ന് 93 റണ്‍സാണ് പട്ടേൽ നേടിയത്. എട്ട് ഫോറുകളും ഏഴ് സിക്‌സറുകളും അടങ്ങിയതായിരുന്നു ഇന്നിങ്സ്. മൊനാങ്ക് ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ആദ്യം ബാറ്റ് ചെയ്ത സിയാറ്റില്‍ ഓര്‍ക്കാസ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 200 റണ്‍സ് നേടി. എം ഐ ന്യൂയോർക്ക് 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി ഏഴ് വിക്കറ്റിന് വിജയിച്ചു. കീരണ്‍ പൊള്ളാര്‍ഡ് 10 പന്തില്‍ 26 റണ്‍സ് നേടി.
മൈക്കല്‍ ബ്രേസ്വെല്‍ 35 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്നു. മൊനാങ്ക് പട്ടേല്‍ 67 ഏകദിന മത്സരങ്ങളിൽ നിന്ന് 2192 റണ്‍സ് നേടിയിട്ടുണ്ട്. 43 അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ നിന്ന് 920 റണ്‍സും നേടി.
content highlight: Monank Pattel