ആദിത്യന്‍ ചന്ദ്രശേഖര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ വര്‍ഷം ആദ്യം അനൗണ്‍സ് ചെയ്ത ചിത്രമായിരുന്നു ‘മള്‍ട്ടിവേഴ്‌സ് മന്മഥന്‍’. ഇപ്പോഴിതാ ഈ സിനിമയുടെ അപ്‌ഡേറ്റ് ചോദിച്ചവര്‍ക്ക് മറുപടി നല്‍കി സംവിധായകന്‍ ആദിത്യന്‍ .
ആദിത്യന്റെ പ്രതികരണം……
‘സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. തീരുന്നത് അനുസരിച്ച് അടുത്ത വര്‍ഷം സിനിമ തുടങ്ങും. വേറെ ഒന്നും പറയാന്‍ ആയിട്ടില്ല. ചോദിക്കണ്ട, ഒന്നും കിട്ടില്ല. എല്ലാ അപ്‌ഡേറ്റും വഴിയേ വരും. അടുത്ത വര്‍ഷം ഷൂട്ടിംഗ് ആരംഭിക്കും’.
Director About Multiverse manmadhan ❤️#Nivinpauly @NivinOfficial pic.twitter.com/caCTiJNMCN
— WALTER👑™ᴏɴx (@Walter_2067) June 18, 2025
കോമഡി ആക്ഷന്‍ ഫാന്റസി എന്റര്‍ടെയ്‌നര്‍ ആയി ഒരുങ്ങുന്ന ഈ ചിത്രം പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മിക്കുന്നതും നിവിന്‍ പോളി തന്നെയാണ്. നവാഗതരായ അനന്ദു എസ് രാജ്, നിതിരാജ് എന്നിവര്‍ ആണ് ചിത്രത്തിന്റെ സഹരചയിതാക്കള്‍. അനീഷ് രാജശേഖരന്‍ ആണ് ചിത്രത്തിന്റെ ക്രിയേറ്റിവ് കോളാബറേഷന്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ‘മള്‍ട്ടിവേഴ്‌സ് മന്മഥന്‍’ ഒരുങ്ങുന്നത്.