നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ മൊബൈൽ ഫോൺ സൂക്ഷിക്കുന്നതിനും ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സേവനങ്ങൾ നൽകിയതും നിലമ്പൂർ എടക്കര ഹയർസെക്കൻഡറി ക്ലസ്റ്റർ വിഭാഗത്തിലെ എൻഎസ്എസ് വളണ്ടിയർമാർ. നിയമസഭാ തിരഞ്ഞെടുപ്പിലെ 263 ബൂത്തുകളിലും എൻഎസ്എസ് വളണ്ടിയർമാർ സേവനം നൽകി. പെൺകുട്ടികളും ആൺകുട്ടികളും അടങ്ങുന്ന സേവന താല്പര്യരായ എൻഎസ്എസ് വളണ്ടിയർമാർ ഭിന്നശേഷി വോട്ടർമാരായ 2352 പേർക്കും 85 വയസ്സിന് മുകളിൽ പ്രായമായ 1370 വയോജനങ്ങൾക്കും
സേവനം നൽകി. മുഴുവൻ ബൂത്തുകളിലും വോട്ടർമാരുടെ മൊബൈൽ ഇലക്ട്രോണിക് ഡിവൈസുകൾ വോട്ടിംഗ് സമയത്ത് സുരക്ഷിതമായി സൂക്ഷിച്ചതും ഹയർസെക്കൻഡറി എൻഎസ്എസ് വിഭാഗത്തിലെ വളണ്ടിയർമാരാണ്.സേവന സന്നദ്ധരായി എല്ലാ കുട്ടികളും സ്വമേധയാ ഡ്യൂട്ടി ഏറ്റെടുക്കാൻ താല്പര്യം കാണിച്ചെന്നും, ശ്ലാഘനീയമായ പ്രവർത്തനം കുട്ടികൾ സമയബന്ധിതമായി നടപ്പിലാക്കി എന്നും എടക്കര ക്ലസ്റ്റർ കൺവീനറും മാർത്തോമാ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനുമായ പി. പ്രദീപ്ബാബു അറിയിച്ചു.
ഭിന്നശേഷി വയോജന വോട്ടർമാരുടെ സുരക്ഷിതമായ വോട്ടിംഗ്, എൻഎസ്എസ് വളണ്ടിയർമാരുടെ കോഡിനേഷൻ എന്നിവ നോഡൽ ഓഫീസറായ ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ നേതൃത്വത്തിൽ ആയിരുന്നു നടപ്പിലാക്കിയത്.
CONTENT HIGH LIGHTS; NSS volunteers also became stars in the Nilambur elections