പലരും ഇഷ്ടപ്പെടുന്ന പഴമാണ് പേരയ്ക്ക. ആന്റി ഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി, പൊട്ടാസ്യം, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. എന്നാല്‍ പേരയ്ക്ക് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണത്തെ കുറിച്ച് പലര്‍ക്കും അറിയില്ല. നോക്കാം പേരയ്ക്കയുടെ ഗുണങ്ങള്‍….
അറിയാം ഗുണങ്ങള്‍….
ഒന്ന്
ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ദിവസവും ഒരു പേരയ്ക്ക വീതം കഴിക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ രക്തസമ്മര്‍ദം കുറയ്ക്കുകയും രക്തത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും.
രണ്ട്
ചര്‍മ്മത്തിന് ഗുണം ചെയ്യുന്ന വിറ്റാമിന്‍ സി, ലൈക്കോപീന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. അതിനാല്‍ ചര്‍മ്മതിന്റെ ആരോഗ്യത്തിന് പേരയ്ക്ക കഴിക്കുന്നത് നല്ലതാണ്.
മൂന്ന്
വൈറ്റമിന്‍ എയാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. വൈറ്റമിന്‍ എയുടെ അഭാവം മൂലമുണ്ടാകുന്ന നിശാന്ധത തടയാന്‍ പേരയ്ക്ക ധാരാളമായി കഴിച്ചാല്‍ മതി.
നാല്
വിറ്റാമിന്‍ സിയുടെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് പേരയ്ക്ക.
വിറ്റാമിന്‍ സി പ്രതിരോധശേഷി മെച്ചപ്പെടുത്താനും സാധാരണ അണുബാധകളില്‍ നിന്നും രോഗകാരികളില്‍ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നു.
അഞ്ച്
ദഹനപ്രക്രിയ സുഗമമാക്കാന്‍ പേരയ്ക്കയിലെ ഫൈബറിന്റെ സാന്നിദ്ധ്യം സഹായിക്കുന്നു. കൂടാതെ വയറിളക്കമുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാന്‍ പേരയിലയുടെ നീരിന് സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.