രാജ്യത്തെ ഹൈവേ യാത്രികർക്കായി 3000 രൂപയുടെ ഫാസ്റ്റ് ടാഗ് വാർഷിക പാസ് എന്ന വമ്പൻ പ്രഖ്യാപനവുമായി കേന്ദ്ര റോഡ് ഹൈവേ ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി ഞെട്ടിച്ചിരിക്കുകയാണ്.ഈ പാസ് 2025 ഓഗസ്റ്റ് 15 മുതലാണ് പ്രാബല്യത്തിൽ വരിക. ഇത് സ്ഥിര യാത്രക്കാർക്ക് ചില്ലറ ലാഭമല്ല നൽകുക.കേരളത്തിൽ തന്നെ നിരവധ ടോൾ പ്ലാസകളുണ്ട്. കണക്കുകൾ പ്രകാരം കേരളത്തിൽ 11 പ്രധാന ടോൾ പ്ലാസകളാണുളളത്. 14 ജില്ലകളിലായി വ്യാപിച്ചു കിടുക്കുന്ന ആക്കുളം, വാളയാർ,കൊല്ലം,കുമ്പളം,കുണ്ടന്നൂർ,പാലിയേക്കര,പന്നിയങ്കര,പൊന്നാരിമങ്കലം,തിരുവല്ലം,തിരുവങ്ങാട്,വരാപ്പുഴ എന്നിവയാണ് അതൊക്കെ. 3000 രൂപ കൊടുത്താൽ വർഷത്തിൽ 200 തവണ ടോൾ പ്ലാസകൾ കടക്കാമെന്നതാണ് കേന്ദ്ര സർക്കാരിൻ്റെ പുതിയ നയത്തിൽ വ്യക്തമാക്കുന്നത്. അങ്ങനെ നോക്കിയാൽ ഒരു തവണ ടോൾ പ്ലാസ കടക്കുന്നതിന് മുടക്കേണ്ടത് വെറും 15 രൂപ മാത്രമാണ്. സ്ഥിരമായി ടോൾ പ്ലാസകൾ ഉപയോഗിക്കുന്നവർ വർഷത്തിൽ 10000 രൂപയോളം മുടക്കേണ്ടതായി വരുന്നുണ്ട്. എന്നാൽ പുതിയ വാർഷിക നിരക്ക് 7000 രൂപയോളം ലാഭിക്കുന്നു.
ഉദാഹരണമായി വാളയാർ വഴി ബംഗളൂരുവിലേക്ക് പോകുന്നവരുടെ ലാഭം പരിശോധിക്കാം.ഒരു തവണ ടോൾ കടക്കുന്നതിന് കാർ,ജീപ്പ്, വാൻ എന്നിവയ്ക്ക് 80 രൂപയാണ്.തിരിച്ചു വരുന്നുണ്ടെങ്കിൽ 120 രൂപയാണ് നിരക്ക്. മാസത്തിലുള്ള നിരക്ക് 2615 രൂപയാണ്.31 മാർച്ചിൽ പരിഷ്കരിച്ച നിരക്കാണ് ഇത്. പുതിയ വാർഷിക നിരക്കുമായി താരതമ്യം ചെയ്താൽ 3000 രൂപയ്ക്ക് 200 തവണയോളം ടോൾ കടക്കാൻ സാധിക്കും. അത് വഴി 80 രൂപയിൽ നിന്ന് 15 രൂപയിലെത്തുന്നു. അതായത് കേരളത്തിൽ നിന്ന് ബംഗ്ലൂരുവിലേക്കുളള യാത്രയിൽ സാധാരണയായി 1000 രൂപയോളം ടോൾ പ്ലാസയിൽ നൽകേണ്ടി വരുന്ന സ്ഥാനത്ത് 3000 രൂപയുടെ വാർഷിക പാസ് എടുത്താൽ 300 രൂപയിൽ താഴെയേ വരു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഒരു ഏകദേശ കണക്ക് മാത്രമായിട്ടേ കരുതാവു, കൃത്യമായ നിരക്കുകൾ കേന്ദ്ര സർക്കാരിൻ്റെ താരിഫ് പട്ടിക പുറത്ത് വന്നാലേ ലഭ്യമാകു.
ഹൈവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഓരോ തവണ ടോൾ ക്രോസിംഗും ട്രിപ്പായിട്ടാണ് കണക്കാക്കുന്നത്. വാർഷിക പാസിന് വേണ്ടി പുതിയ ഫാസ്ടാഗ് പതിപ്പിക്കേണ്ട കാര്യമില്ല, നിലവിലുളള ഫാസ്ടാഗിൽ തന്നെ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും.ആക്ടിവേഷനും അതോടൊപ്പം തന്നെ പുതുക്കലിനുമുള്ള ലിങ്ക് ഉടൻ തന്നെ രാജ്മാർഗ് യാത്ര ആപ്പിലും NHAI, MoRTH എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ലഭ്യമാക്കും.
എന്നാൽ നാഷണൽ ഹൈവേ, എക്സ്പ്രസ് വേ ടോൾ പ്ലാസകളിൽ മാത്രമേ പാസിന് സാധുതയുള്ളൂ . സംസ്ഥാന ഹൈവേകളിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ഉള്ള ടോൾ പ്ലാസകളിൽ, ഫാസ്ടാഗ് സാധാരണയായി പ്രവർത്തിക്കും എന്ന് മാത്രമല്ല സാധാരണ ടോൾ നിരക്കുകളായിരിക്കും. അംബാനിക്ക് സ്വപ്‌നം കാണാൻ പോലും സമയം കൊടുത്തില്ല! 11 കോടിയുടെ സൂപ്പർകാർ ഇന്ത്യയിൽ ആദ്യം വാങ്ങിയത് ഈ തമിഴൻ ഭാവിയിൽ അവതരിപ്പിക്കാനിരിക്കുന്ന സെൻസർ അധിഷ്ഠിത ടോൾ പിരിവ് സംവിധാനങ്ങൾക്ക് അനുസൃതമായി വാർഷിക പാസ് നവീകരിക്കുകയും ചെയ്യുന്നതാവും. വരുമാനത്തിൽ കാര്യമായ സ്വാധീനം ചെലുത്താതെ തന്നെ ടോൾ റോഡുകളിൽ സ്വകാര്യ വാഹനങ്ങളുടെ യാത്ര വളരെ എളുപ്പമാക്കുന്നതാണ് ഈ നീക്കം. 2023-24 സാമ്പത്തിക വർഷത്തിൽ ടോൾ പിരിവിൽ നിന്ന് സർക്കാർ ഏകദേശം 55,000 കോടി രൂപ വരുമാനം നേടിയിട്ടുണ്ട്. സ്വകാര്യ കാറുകളുടെ മാത്രം കണക്കിലെടുത്താൽ ഇവ ടോൾപ്ലാസകൾ വഴി കടന്നുപോയതിൽ 8,000 കോടി രൂപ മാത്രമേ സർക്കാരിന് ലഭിച്ചിട്ടുള്ളു. എന്തായാലും വരുമാനത്തിന് കാര്യമായ നഷ്‌ടമൊന്നുമില്ലാതെ വാഹന ഉടമകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന സംവിധാനം വളരെ വേഗം ജനപ്രീതി നേടുമെന്ന് തന്നെ കണക്കാക്കാം. പ്രഖ്യാപന വേളയിൽ തന്നെ രാജ്യത്താകെമാനം ഇതിന് സ്വീകാര്യതയും ലഭിച്ചിരുന്നു.