ഗ്രീൻ ടീ അരോഗ്യത്തിന് വളരെ നല്ലതാണ്. പല പാശ്ചാത്യ രാജ്യങ്ങളും ഗ്രീൻ ടീ തങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കിയിരിക്കുകയാണ്.വസവും കാപ്പിയും ചായയും കുടിക്കുന്നതിന് പകരം ഗ്രീൻ ടീ കുടിച്ചാൽ വെറും രണ്ടാഴ്ച കൊണ്ട് തന്നെ ഒരുപാട് മാറ്റങ്ങളുണ്ടാകും.കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഗ്രീൻ ടീയ്ക്ക് സാധിക്കുമെന്ന് ഒരുപാട് ഗവേഷണങ്ങളിൽ തെളിഞ്ഞതാണ്. മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങളിൽ ഗ്രീൻ ടീ ഉപയോഗം ബിഫിഡോബാക്ടീരിയയെയും മറ്റ് ഗുണം ചെയ്യുന്ന ബാക്ടീരിയകളെയും കുടലിൽ വർദ്ധിപ്പിക്കുന്നുവെന്ന് കണ്ടെത്തി. മൈക്രോബയോളജി ആൻഡ് ഇമ്മ്യൂണോളജിയിൽ പ്രസിദ്ധീകരിച്ച 2012 ലെ ഒരു പഠനത്തിലാണ് കണ്ടെത്തൽ.
വെറും 10 ദിവസത്തിനുള്ളില്‍ കുടലിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ ഇവയ്ക്ക് സാധിക്കും. പതിവായി ഗ്രീൻ ടീ കുടിക്കുന്നവർക്ക് മെറ്റബോളിക് പ്രവർത്തനം, ഹൃദയാരോഗ്യം എന്നിവയെല്ലാം മെച്ചപ്പെടും. രക്തസമ്മർദം കുറക്കുന്നതിനോടൊപ്പം കൊളസ്‌ട്രോൾ, ഓർമശക്തി എന്നിവയില്ലെല്ലാം തന്നെ സ്വാധീനം ചെലുത്താൻ ഗ്രീന്‍ ടീയ്ക്ക് കഴിയുമെന്ന് വ്യത്യസ്ത പഠനങ്ങളിൽ സൂചിപ്പിക്കുന്നു. ശരീരഭാരം കുറക്കാനും ഗ്രീൻ ടീ മികച്ച ഒരു ഓപ്ഷനാണ്. സ്‌റ്റേജ് 2 വരെ പ്രമേഹമുള്ളവർക്കും ഗ്രീൻ ടീയിലൂടെ അത് നിയന്ത്രിച്ച് നിർത്താവുന്നതാണ്.
ഗ്രീൻ ടീ കുടിച്ച് തുടങ്ങി ആദ്യ ദിവസം മുതൽ ഇതിന്‍റെ ഗുണങ്ങള്‍ ശരീരത്തില്‍ കാണാന്‍ തുടങ്ങും, പത്താം ദിവസം മുതൽ അത് കൂടുതല്‍ വ്യക്തമാകും, രണ്ടാഴ്ചയാകുമ്പോഴേക്കും ശരീരം ഏറെ ആരോഗ്യപൂര്‍ണമായ അവസ്ഥയിലേക്ക് മാറുമെന്നും പഠനങ്ങള്‍ പറയുന്നു.