പപ്പായ 1 (250 ഗ്രാം)
മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ
ഉപ്പ്
വെള്ളം 3/4 കപ്പ്
പപ്പായ കഴുകി പശ യെല്ലാം കളഞ്ഞു ചെറുതാക്കി അറിഞ്ഞു അതിലേക്കു കുറച്ചു ഉപ്പും മഞ്ഞളും വെള്ളവും ചേർത്ത് വേവിക്കുക.
വെളിച്ചെണ്ണ 4 ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത് 5 പോഡ്
മുളകുപൊടി 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില
മറ്റൊരു പാൻ വച്ച് അതിലേക്കു 4 tsp വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് വെളുത്തുള്ളി ചതച്ചതും കറി വേപ്പിലയും ചേർത്ത് വെളുത്തുള്ളി നന്നായി മൊരിഞ്ഞു വരുമ്പോൾ ഇതിലേക്ക് മുളകുപൊടി ചേർത്ത് കൊടുക്കുക. മുളകുപൊടി ചേർത്തിളക്കി ഇതിലേക്ക് നമ്മൾ വേവിച്ചു വച്ചിരിക്കുന്ന പപ്പായ ചേർത്തിളക്കുക. അതിനു ശേഷം രണ്ടു മിനിറ്റ് ചെറിയ തീയിൽ ഒന്ന് മൂടി വക്കുക. പപ്പായ മുളക് കാച്ചിയത് റെഡി ആയി.
















