കോളിഫ്ലവർ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത് കഴുകി വൃത്തിയാക്കിയത് 300 ഗ്രാം
മുളക് പൊടി 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ
കൊറിയൻ പൊടി 2 ടീസ്പൂൺ
ഗരം മസാല / ഇറച്ചി മസാല 1 ടീസ്പൂൺ
ഉപ്പ്
ഉള്ളി 1
പച്ചമുളക്
എണ്ണ
ഒരു പാൻ വച്ച് അതിലോട്ടു 2 tbsp വെളിച്ചെണ്ണ ചേർക്കുക . വെളിച്ചെണ്ണ ചൂടാകുമ്പോൾ സവാള പച്ച മുളക് ചേർക്കുക .
ഒന്ന് ചൂടാകുമ്പോൾ ഇതിലോട്ടു എല്ലാ മസാല പൊടികളും ചേർത്ത് കൊടുക്കുക . ഇനി ഇതിലോട്ടു കോളിഫ്ലവർ ചേർക്കുക . ഇതിനു ശേഷം 2 മിനിറ്റ് മൂടിവെക്കുക . ഇപ്പൊ ഇതിലെ വെള്ളം എല്ലാം വറ്റി നല്ല ഡ്രൈ ആകും . ഇനി ഇത് നന്നായി ഇളക്കി യോജിപ്പിക്കുക . അതിനു ശേഷം ആവശ്യത്തിന് ഉപ്പു ചേർത്ത് വീണ്ടും മൂടിവച്ചു 3 മിനിറ്റ് വേവിക്കുക . അതിനു ശേഷം നന്നായി ഡ്രൈ ആയി വരുന്നതുവരെ high flame ഇൽ നന്നായി ഇളക്കി കൊടുക്കുക . കോളിഫ്ലവർ ഡ്രൈ റോസ്സ്റ് റെഡി .
















