ഉരുളകിഴങ്ങും ബീൻസും നീളത്തിൽ അറിഞ്ഞു വക്കുക.
ഒരു പാൻ വച്ചു അതിൽ കുറച്ചു എണ്ണ ഒഴിക്കുക.
അതിലേക്കു കടുക് ഇട്ട് പൊട്ടുമ്പോൾ ജീരകം ചേർക്കുക.
ഇതിലേക്ക് ഒരു സവാള അരിഞ്ഞത് ചേർക്കുക. കൂടെ കുറച്ചു ഉപ്പും ചേർക്കുക.സവാള വഴന്നു വരുമ്പോൾ അതിലേക്കു വെളുത്തുള്ളി ചെറുതാക്കി അറിഞ്ഞു ചേർക്കുക.
ഇത് വഴന്നു വരുമ്പോൾ ഇതിലേക്ക് മുറിച്ച് വച്ചിട്ടുള്ള ഉരുളകിഴങ്ങ് ചേർക്കുക.
3 -4 മിനിറ്റ് മൂടി വച്ചു വേവിക്കുക.
ഇനി ഇതിലേക്ക് ബീൻസ് ചേർക്കുക.
ബീൻസ് ചേർത്ത് 2 മിനിറ്റ് കഴിയുമ്പോൾ ഇതിലേക്ക് മുളകുപൊടി മഞ്ഞൾ പൊടി മല്ലിപൊടി എന്നിവ ചേർക്കുക, നന്നായി ഇളക്കി 4 മിനിറ്റ് മൂടി വച്ചു പച്ചക്കറികൾ വേവിക്കുക.
ഉപ്പ് ആവശ്യമെങ്കിൽ ചേർക്കുക.
അവസാനം വറ്റൽ മുളക് ചതച്ചത് ചേർക്കുക.
അടിപൊളി ബീൻസ് പൊട്ടറ്റോ മെഴുക്കു പുരട്ടി റെഡി.
















