KSRTCയിൽ നിന്ന് ലാൻഡ് ഫോൺ ഓഴിവാക്കുന്നു. കെഎസ്ആർടിസി ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ ലാൻഡ് ഫോൺ ഒഴിവാക്കും. ലാൻഡ് ഫോണിന് പകരം മൊബൈൽ ഫോൺ വാങ്ങാൻ നിർദ്ദേശം. യാത്രക്കാർക്ക് ബന്ധപ്പെടാനാണ് മൊബൈലും സിംകാർഡും വാങ്ങുന്നത്. പുതിയ മൊബൈൽ നമ്പർ ഡിപ്പോയിൽ പ്രദർശിപ്പിക്കണം. ജൂലൈ 1 മുതൽ മൊബൈൽ നമ്പറിൽ യാത്രക്കാർക്ക് ബന്ധപ്പെടാം. അതേസമയം ഇന്ന് കെഎസ്ആര്‍ടിസി ബസ് കാല്‍നടയാത്രക്കാരന്റെ ഇടതുകാലിലൂടെ അതേ ബസ് കയറിയിറങ്ങി.
പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ വ്യാഴാഴ്ച ഒന്‍പതുമണിയോടെയാണ് സംഭവം. പുനലൂര്‍ കാഞ്ഞിരമല സ്വദേശി മുരുകേശനാണ് (52) അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് മുരുകേശന്‍. മലയോരഹൈവേയോടു ചേര്‍ന്ന് ബസുകള്‍ ഡിപ്പോയിലേക്ക് പ്രവേശിക്കുന്ന കവാടത്തിനരികിലൂടെ നടക്കുമ്പോഴായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്നും തെങ്കാശിയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സാണ് അപകടമുണ്ടാക്കിയത്.
STORY HIGHLIGHT : KSRTC Land Phone changing to mobile
















