അമരപയർ 200 gm
സവാള 1
പച്ച മുളക് 4
കറി വേപ്പില
വെളുത്തുള്ളി 3 pods
മുളകുപൊടി 1 tsp
മഞ്ഞൾ പൊടി 1/4 tsp
ഉപ്പ്
വെളിച്ചെണ്ണ 4 tsp
ഒരു പാൻ വച്ച് അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്കു സവാള, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില കുറച്ചു ഉപ്പ് എന്നിവ ചേർക്കുക. ഇതെല്ലാം വഴന്നു പച്ച മണം മാരി കഴിയുമ്പോൾ ഇതിലേക്ക് മഞ്ഞൾപൊടി മുളകുപൊടി എന്നിവ ചേർക്കുക പൊടികൾ മൂത്തു വരുമ്പോൾ ഇതിലേക്ക് ചെറുതാക്കി അരിഞ്ഞു വച്ചിരിക്കുന്ന അമര പയർ ചേർത്തിളക്കി മൂടി വച്ച് വേവിക്കുക.
അവസാനം ഉപ്പ് നോക്കി ആവശ്യമെങ്കിൽ ചേർത്തിളക്കി നന്നായി ഡ്രൈ ആക്കി എടുക്കുക. അമര പയർ മെഴുക്കു പുരട്ടി റെഡി.
















