പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് കടകൾക്ക് തീപിടിച്ചു. രണ്ട് കടകൾക്കാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി അണച്ചു. ജെ & ജെ ഫാൻസി സ്റ്റോർ, ഒലീവ് ബേക്കറി എന്നീ കടകൾ കത്തിനശിച്ചു. പുലർച്ചെ 3.15 ഓടെയാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽ കെട്ടിടത്തിനു മുന്നിൽ ഉണ്ടായിരുന്ന കാറിന്റെ മുൻവശവും ഉരുകി.
തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. കടയ്ക്കുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. ഷോട്ട് സർക്ക്യൂട്ടാണ് തീ പിടുത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.