കൊല്ലത്ത് അങ്കണവാടി കെട്ടിടത്തില്‍ ഫാന്‍ പൊട്ടിവീണ് മൂന്നു വയസുകാരന്റെ തലയ്ക്ക് പരിക്ക്. കൊല്ലം തിരുമുല്ലാവാരത്തെ അങ്കണവാടി കെട്ടിടത്തിലെ ഫാനാണ് പൊട്ടിവീണത്.
അങ്കണവാടി വിദ്യാര്‍ത്ഥിയായ ആദി ദേവിനാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ മൂന്നുവയസ്സുകാരനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശോചനീയാവസ്ഥയിലായ കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്.
















