വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു ഫിഷ് ബിരിയാണിയുടെ റെസിപ്പി നോക്കിയാലോ? കിടിലൻ സ്വാദാണ് ഈ ബിരിയാണിക്ക്.
ആവശ്യമായ ചേരുവകൾ
- എണ്ണ – ഉള്ളിയും മീനും വറുക്കാൻ ആവശ്യത്തിന്
- നെയ്യ് – 4 ടീസ്പൂൺ
- കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും – 1/2 കപ്പ്
- വെളുത്ത പോംഫ്രറ്റ് ഫിഷ് – 750 ഗ്രാം
- നീളമുള്ള ബസ്മതി അരി – 3 കപ്പ്
- തൈര് – 8 ടീ സ്പൂൺ
- ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റ് – 2 ടീസ്പൂൺ
- കശ്മീരി മുളകുപൊടി – 4 ടീ സ്പൂൺ
- ചുവപ്പുമുളകുപൊടി – 2 ടീസ്പൂൺ
- മല്ലിപ്പൊടി – 2 ടീ സ്പൂൺ
- കുരുമുളകുപൊടി – 1 ടീസ്പൂൺ
- ഗരം മസാല – 2 മുതൽ 4 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- ജീരകപ്പൊടി – 1/2 ടീസ്പൂൺ
- ഉള്ളി/സവാള – 4 ഇടത്തരം വലിപ്പമുള്ളത് ചെറുതായി അരിഞ്ഞത്
- തക്കാളി – 2 എണ്ണം
- പച്ചമുളക് – 4 എണ്ണം
- പുതിനയില – 2 കപ്പ്
- മല്ലിയില – 2 കപ്പ്
- വെളുത്തുള്ളി – 15 ഗ്രാമ്പൂ
- ഇഞ്ചി – 2 ഇഞ്ച് വലിപ്പം
- വെള്ളം – ആവശ്യമുള്ളത്
- ആവശ്യാനുസരണം – ഉപ്പ്
ബിരിയാണി മസാല
- ബേ ഇല – 6 എണ്ണം
- കറുത്ത ഏലം – 4 എണ്ണം
- പച്ച ഏലം – 6 എണ്ണം
- കറുവപ്പട്ട – 5 മുതൽ 6 വരെ എണ്ണം
- സ്റ്റാർ അനീസ് – 6 എണ്ണം
- കാസിയ സ്പ്ലിറ്റ് – 1 ഇഞ്ച് (3 മുതൽ 4 വരെ കഷണങ്ങൾ)
- മാസ് (ജാവിത്രി) – 2 എണ്ണം
- കാപ്കോക്ക് ബഡ്സ് (മറാത്തി മൊഗ്ഗു) – 3 മുതൽ 4 വരെ എണ്ണം
- ഷാഹി ജീര – 2 ടീസ്പൂൺ (ബിരിയാണികൾക്ക് ഏറ്റവും അനുയോജ്യം)
- ഗ്രാമ്പൂ – 5 മുതൽ 6 വരെ എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യമായി മീൻ വറുക്കുന്നതിന് ആയിട്ടുള്ള മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി മാറ്റിവയ്ക്കുക. ഇനി അടുത്തതായിട്ട് ഒരു ചട്ടിയിലേക്ക് ആവശ്യത്തിന് തൈര്, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, കാശ്മീരി മുളകുപൊടി, കുരുമുളകുപൊടി, സാധാരണ മുളകുപൊടി, ഉപ്പ് കുറച്ച് വെള്ളം എന്നിവ ചേർത്ത് കുഴച്ചെടുക്കുക. നന്നായിട്ട് കുഴച്ചതിനുശേഷം അതിലേക്ക് മീൻ ഇട്ട് കൊടുത്ത് മിക്സ് ചെയ്ത വയ്ക്കുക. ശേഷം എണ്ണയിൽ വറുത്ത് കോരുക.
അടുത്തതായി ബിരിയാണി തയ്യാറാക്കാനുള്ള അരി കഴുകി കുതിർത്തതിനു ശേഷം ഇനി അത് തിളപ്പിക്കുന്ന വെള്ളം വെച്ച് അതിലേക്ക് പട്ട, ഗ്രാമ്പു, ഏലയ്ക്ക മറ്റ് മുകളിൽ കൊടുത്തിട്ടുള്ള ചേരുവകൾ ഒക്കെ ചേർത്ത് ബിരിയാണി അരി അതിലേക്ക് ചേർത്തു കൊടുത്തു നന്നായിട്ട് തിളപ്പിച്ച് വേവിച്ചെടുത്തു മാറ്റി വയ്ക്കുക.
ഇനി മസാല ഉണ്ടാക്കിയെടുക്കാം. അതിനായി മീൻ മസാല ഉണ്ടാക്കി എടുത്തതുപോലെ മറ്റൊരു മസാല തയ്യാറാക്കാനുള്ള ഇഞ്ചി , വെളുത്തുള്ളി, പച്ചമുളക്, മല്ലിയില, പുതിനയില എന്നിവ നല്ലപോലെ ഒന്ന് അരച്ചെടുത്ത ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്തു കൊടുത്ത് അതിലേക്ക് സവാള ചേർത്ത് നല്ലപോലെ വറുത്തെടുത്ത് മാറ്റിവയ്ക്കുക.
ശേഷം അതിലേക്ക് അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് വീണ്ടും നന്നായിട്ട് വറുത്ത് മാറ്റി വച്ചതിനുശേഷം അതേ നീരും കുറച്ച് എണ്ണ ഒഴിച്ചതിനു ശേഷം അതിലേക്ക് തന്നെ നമുക്ക് ആവശ്യത്തിന് മസാല കൂട്ട് ചേർത്ത് കൊടുത്ത് സവാളയും തക്കാളിയും ഒക്കെ ചേർത്ത് വഴറ്റി അതിലേക്ക് മറ്റു മസാല ചെരുവകൾ എല്ലാം ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക.
ഇത് കറക്റ്റ് മസാല ആയിക്കഴിയുമ്പോൾ അതിലേക്ക് മീൻ കൂടി ചേർത്ത് ഒരു മീൻ മസാല എടുത്തതിനുശേഷം വെന്തിട്ടുള്ള ചോറിന് ഒരു ലേയർ ആയിട്ട് നിരത്തി കൊടുക്കുക. ശേഷം അതിനു മുകളിലായിട്ട് മീൻ മസാല വീണ്ടും അതിനു മുകളിൽ ചോറ് നിരത്തി കൊടുത്തതിനുശേഷം നെയ്യിൽ വറുത്തെടുത്തിട്ടുള്ള സവാളയും അതുപോലെ അണ്ടിപരിപ്പും മുന്തിരിയും കൂടി ചേർത്തു കൊടുക്കാവുന്നതാണ്.