ഉണ്ണിയപ്പം ഇഷ്ടമാണോ? എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഉണ്ണിയപ്പം റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മൈദ പൊടി – 2 കപ്പ്
- റവ – 4 ടേബിൾ സ്പൂൺ
- ബേക്കിങ് സോഡ -1/2 ടീസ്പൂൺ
- ഉപ്പ് -1/4 ടീസ്പൂൺ
- കറുത്ത എള്ള് – 1 ടേബിൾ സ്പൂൺ
- ഏലയ്ക്ക ജീരകം പൊടിച്ചത് -1.5 ടീസ്പൂൺ
- ശർക്കര -220 ഗ്രാം
- വെള്ളം-1 ഗ്ലാസ്സ്
- വെളിച്ചെണ്ണ – ആവിശ്യത്തിന്
- നെയ്യ് – ആവിശ്യത്തിന്
- ചിരകിയ തേങ്ങ – 1 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ നെയ്യൊഴിച്ചു ചിരകിയ തേങ്ങ മൂപ്പിച്ചു മാറ്റി വയ്ക്കുക. ശേഷം ഒരു പാത്രത്തിൽ ശർക്കരയും വെള്ളവും ഒഴിച്ച് പാനി കാച്ചി മാറ്റി വയ്ക്കുക. പിന്നീട് ഒരു ബൗളിൽ മൈദ, റവ, എള്ള്, ഏലയ്ക്ക ജീരകം പൊടിച്ചത്, ബേക്കിങ് സോഡ, ഉപ്പ്, ശർക്കര പാനി, മൂപ്പിച്ച തേങ്ങ എന്നിവയൊക്കെ ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക. പിന്നീട് ഉണ്ണിയപ്പം ചട്ടിയിൽ സമാ സമം വെളിച്ചെണ്ണയും നെയ്യും ഒഴിച്ചു ചെറു തീയിലിട്ട് തയ്യാറാക്കി വച്ച മാവൊഴിക്കുക. ഇതോടെ രുചിയൂറും ഉണ്ണിയപ്പം തയ്യാർ.